
വോട്ടെടുപ്പ് ദിനത്തിൽ എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. പാമ്പാക്കുട പഞ്ചായത്ത് പത്താം ഡിവിഷൻ സ്ഥാനാർഥി സി എസ് ബാബുവാണ് മരിച്ചത്. സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. പുലർച്ചെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിറവം മര്‍ച്ചന്‍റ് അസോസിയേഷൻ പ്രസിഡന്‍റായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് സിഎസ് ബാബു.
ഇന്നലെ വിഴിഞ്ഞത്തും സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. കോർപ്പറേഷൻ വാർഡായ വിഴിഞ്ഞം 66-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസാണ് വാഹന അപകടത്തില്‍ മരിച്ചത്.
ഒരു ദിവസം മുമ്പ് മലപ്പുറത്തും സ്ഥാനാർഥി മരിച്ചിരുന്നു. മലപ്പുറം എടക്കര മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെ മുസ്ലിം ലീഗ് സ്ഥാനാർഥി വട്ടത്ത് ഹസീന ആണ് മരിച്ചത്. പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഉടനെ നെഞ്ചു വേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.