22 January 2026, Thursday

Related news

November 18, 2025
October 18, 2025
October 16, 2025
September 18, 2025
September 17, 2025
August 30, 2025

കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം: ഗുരുതര ആരോപണവുമായി യൂത്ത്കോണ്‍ഗ്രസ്

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഫ്രഷ് കട്ട് ഇടപെട്ടന്ന് ആരോപണം
Janayugom Webdesk
കോഴിക്കോട്
November 18, 2025 11:20 am

കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗുരുതര ആരോപണവുമായി യൂത്ത്കോണ്‍ഗ്രസ് നേതാവ് രംഗത്ത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിവാദ സ്ഥാപനമായ ഫ്രഷ് കട്ട് ഇടപെട്ടുവെന്ന് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി വി കെ എ കബീര്‍ ആരോപിച്ചു.കോഴിക്കോട് മലയോരത്തെ സ്ഥാനാർഥി നിർണയം ഫ്രഷ് കട്ട് ഉടമകളുടെ താൽപര്യ പ്രകാരമെന്ന് കബീർ പറഞ്ഞു. ഫ്രഷ് കട്ടിനെതിരെ സമരം നടത്തിയ കോൺഗ്രസ്, ലീഗ് നേതാക്കൾക്കും സീറ്റ് നിഷേധിച്ചു.

കമ്പനിക്ക് താല്പര്യമുള്ള ആളുകളെ തിരുകിക്കയറ്റിയെന്നും വെളിപ്പെടുത്തൽ.കോഴിക്കോട് താമരശേരിയിലെ യുഡിഎഫ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടാണ് ഗുരുതര ആരോപണവുമായി യൂത്ത് കോൺഗ്രസ് നേതാവ് രംഗത്തെത്തിയത്. ഫ്രഷ്ക്കട്ടിന് എതിരെ സമര രംഗത്തുള്ള ഉള്ള നേതാക്കളെ വെട്ടിമാറ്റി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കമ്പനിക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കാനുള്ള സാഹചര്യം ഒരുക്കാനാണ് നീക്കം.

തങ്ങൾക്ക് താൽപര്യമില്ലാത്തവരെ മത്സര രംഗത്ത് നിന്നും പോലും മാറ്റി നിർത്താൻ സാധിക്കുന്ന തരത്തിൽ യുഡിഎഫ് നേതൃത്വത്തിൽ കമ്പനി ഉടമകൾക്ക് സ്വാധീനമുണ്ടെന്നും കബീർ പറഞ്ഞു. താമരശ്ശേരി, പുതുപ്പാടി മേഖലകളിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് നേരത്തേ പേമന്റ് സീറ്റ് ആരോപണം ഉയർന്നിരുന്നു. ഈ ആരോപണം സ്ഥിരീകരിക്കുന്ന തരത്തിലാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.