7 January 2026, Wednesday

Related news

January 7, 2026
January 3, 2026
January 3, 2026
January 3, 2026
January 1, 2026
December 31, 2025
December 29, 2025
December 19, 2025
December 16, 2025
December 7, 2025

കേരളത്തിന്റെ വികസന പദ്ധതികളെ തകര്‍ക്കാന്‍ യുഡിഎഫ് കേന്ദ്രത്തെ കൂട്ടുപിടിക്കുന്നു: മുഖ്യമന്ത്രി

Janayugom Webdesk
കണ്ണൂര്‍
October 9, 2023 3:49 pm

കേരളത്തിന്റെ വികസന പദ്ധതികളെ കേന്ദ്ര സർക്കാറിനെ കൂട്ടുപിടിച്ച് യുഡിഎഫ് തകർക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ എല്‍ ഡി എഫ് ധര്‍മ്മടം മണ്ഡലം കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം ഒരു തരത്തിലും വികസിക്കാൻ പാടില്ല. ജനങ്ങളുടെ ജീവിത നിലവാരം വർദ്ധിക്കുന്ന ഒന്നും എൽഡിഎഫ് സർക്കാർ ചെയ്യാൻ പാടില്ല. അതിനായി ബിജെപിയെ കോൺഗ്രസ് കൂട്ടുപിടിക്കുകയാണ്. ഏതെങ്കിലും വിഷയത്തിൽ പാർലമെന്റിൽ ശബ്ദമുയർത്താൻ കേരളത്തിലെ യുഡിഎഫ് പ്രതിനിധികൾ തയ്യാറാകുന്നില്ല. കേരളത്തിനെതിരെ കേന്ദ്രം നടത്തുന്ന അവഗണനകൾ തുറന്നുകാട്ടാൻ യുഡിഎഫ് എംപിമാർ തയാറാകുന്നില്ല. സംസ്ഥാന സർക്കാറിനെ പ്രതിസന്ധിയിലാക്കാൻ കേന്ദ്ര സർക്കാറിന്റെയൊപ്പം യുഡിഎഫ് എം പി മാർ കൂട്ടുനിൽക്കുന്നു.
ബിജെപി ഭരണത്തിലില്ലാത്ത നാല് സംസ്ഥാനങ്ങളിൽ ഒരേ ദിവസം റെയ്ഡ് നടന്നിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭരണം പിടിക്കാൻ പറ്റുമോയെന്നാണ് ബിജെപി നോക്കുന്നത്. 

കെപിസിസി യോഗത്തിൽ രാഷ്ട്രീയവുമായി ബന്ധമില്ലാത്ത ഒരു പ്രൊഫഷണലിനെ പങ്കെടുപ്പിക്കുകവഴി കോൺഗ്രസിന്റെ രാഷ്ട്രീയ വ്യതിയാനമാണ് വെളിവാകുന്നത്. സാമൂഹ്യമാധ്യമങ്ങളിലും മറ്റും സജീവമായി ഇടപെടുന്നയാൾ കോൺഗ്രസിന്റെ ഉന്നതയോഗത്തിൽ പങ്കെടുത്തതായാണ് വാർത്ത. 

നല്ല നിലയിൽ നടന്നുപോകുന്ന കേരളത്തിന്റെ ധന മാനേജ്മെന്റിനെ ഏതൊക്കെ തരത്തിൽ ബുദ്ധിമുട്ടിക്കാനാകുമെന്നാണ് കേന്ദ്രം നോക്കുന്നത്. എന്നാൽ ദേശീയപാത നിർമ്മാണം, മലയോര- തീരദേശ ഹെെവേകൾ, ഗെയിൽ പെെപ്പ് ലെെൻ, കെ ഫോൺ, കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴി അങ്ങിനെ വിവിധ പദ്ധതികളിലുടെ സംസ്ഥാനത്തിന്റെ വികസനമാണ് എൽഡിഎഫ് സർക്കാർ ഉറപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സിലംഗം സി എന്‍ ചന്ദ്രന്‍, സി പി എം നേതാക്കളായ പി ശശി, എം സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: UDF col­lud­ing with Cen­ter to sab­o­tage Ker­ala’s devel­op­ment plans: Chief Minister

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.