22 January 2026, Thursday

Related news

January 21, 2026
January 12, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 6, 2026
January 3, 2026
January 2, 2026
January 1, 2026

നിലപാടില്ല, വോട്ടു ചോദിക്കാൻ പോലും കഴിവില്ലാത്തവരായി യുഡിഎഫ് അധഃപതിച്ചിരിക്കുന്നു: മുഖ്യമന്ത്രി

Janayugom Webdesk
മലപ്പുറം
April 18, 2024 12:23 pm

പതാക ഉയര്‍ത്തിപ്പിടിച്ച് നിവര്‍ന്നുനിന്ന് വോട്ട് ചോദിക്കാൻപോലുമുള്ള കഴിവില്ലാത്തവരായി യുഡിഎഫും കോണ്‍ഗ്രസും മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് നാളെ നടക്കുകയാണ്. കേരളത്തിലും തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായിക്കഴിഞ്ഞു. ജനങ്ങളെ ബാധിക്കുന്ന മൂർത്തമായ വിഷയങ്ങളിൽ ഒരു നിലപാടും പറയാൻ ശേഷിയില്ലാത്ത യു ഡി എഫും ശക്തമായ നിലപാടുകൾ മുന്നോട്ടു വെക്കുന്ന എൽ ഡി എഫും തമ്മിലാണ് കേരളത്തിലെ മത്സരം. യുഡിഎഫിന് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ നിലപാടില്ല.
വർഗീയ നീക്കങ്ങൾക്കെതിരെ ശബ്ദം ഉയരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചു പ്രകടനപത്രികയിൽ പരാമർശം പോലുമില്ല. എന്തിന്, സ്വന്തം പാർട്ടിയുടേയോ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റേയോ പതാക ഉയർത്തിപ്പിച്ച് നിവർന്നു നിന്ന് വോട്ടു ചോദിക്കാൻ പോലും കഴിവില്ലാത്തവരായി കോൺഗ്രസ്സും യു ഡി എഫും അധഃപതിച്ചിരിക്കുന്നു. 

ബിജെപിയെ എതിർക്കുന്നതിൽ പ്രത്യയശാസ്ത്രപരമായോ പ്രായോഗികമായോ കോൺഗ്രസ്സിന് ഒരു താല്പര്യവുമില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയവും അധികാരവും — ഇവ രണ്ടിലും മാത്രമേ കോൺഗ്രസ്സിന് ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങളും മത്സരവുമുള്ളൂ. വാർത്ത സൃഷ്ടിക്കാൻ പി ആർ ഏജൻസികൾ തയാറാക്കുന്ന വാചകങ്ങൾക്കപ്പുറം സംഘപരിവാറിന്റെ രാഷ്ട്രീയത്തെ തുറന്നെതിർക്കുന്ന നേതാക്കള്‍പോലും കോണ്‍ഗ്രസിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കോൺഗ്രസ്സിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന് ഒരവസാനമില്ലാത്ത സ്ഥിതിയാണ്. ഓരോ ദിവസവും പുതിയ വാർത്ത വരികയാണ്. വന്നു വന്ന് കോൺഗ്രസ്സിൽ നിന്നും ബിജെപിയിലേക്ക് ചാടുന്നത് ഒരു വാർത്തയേ അല്ലാതായി. കേരളത്തിലും ഈ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. മുൻ കോൺഗ്രസ്സ് മുഖ്യമന്ത്രിമാരുടെ മക്കളിൽ തുടങ്ങി പലരും ഇന്ന് ബിജെപി ഓഫീസിലേക്ക് ടിക്കറ്റെടുത്ത് നിൽക്കുകയാണ്. അതായത് ഇന്ന് കേരളത്തിൽ എൻഡിഎക്കുവേണ്ടി മത്സരിക്കുന്ന നാലിൽ ഒന്നും മുൻ യുഡിഎഫുകാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: UDF has degen­er­at­ed into no stand, unable to even ask for votes: Chief Minister

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.