22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024

വയനാട്ടിലെ ജനങ്ങളെ യുഡിഎഫ് നിരന്തരം വഞ്ചിക്കുന്നു: ബിനോയ് വിശ്വം

Janayugom Webdesk
എടവണ്ണ
November 6, 2024 11:03 pm

യുഡിഎഫ് വയനാട്ടിലെ ജനങ്ങളെ നിരന്തരം വഞ്ചിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എടവണ്ണയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപതെരഞ്ഞെടുപ്പിനിടയായ സാഹചര്യം തന്നെ വയനാടിനോടുള്ള കോൺഗ്രസിന്റെ ചിറ്റമ്മനയത്തിൽ നിന്നും ഉണ്ടായതാണ്. ഇവിടെ യുഡിഎഫിന് രാഷ്ട്രീയം പറയാനില്ല. അവർ അനുകമ്പയുടെ രാഷ്ട്രീയത്തിലും കുടുംബമഹിമയുടെ വർത്തമാനങ്ങളിലും മാത്രമാണ് കേന്ദ്രീകരിക്കുന്നത്. ഇടതുപക്ഷത്തെക്കുറിച്ചോ മതനിരപേക്ഷ നിലപാടുകളെക്കുറിച്ചോ ഒന്നും പറയാനില്ലാതെയാണ് കുടുംബമഹിമ പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടാൻ ശ്രമിക്കുന്നത്. വയനാട്ടിലെ ജനങ്ങൾ വഞ്ചനയുടെ രാഷ്ട്രീയം തിരിച്ചറിയുക തന്നെ ചെയ്യും.

ഇവിടെ ബിജെപിയും കോൺഗ്രസും തമ്മിലുള്ള വലിയ ഡീലാണ് നടന്നിട്ടുള്ളത്. 170 കോടി രൂപ ബിജെപിക്ക് ഇലക്ടറൽ ബോണ്ടായി നൽകിയ റോബര്‍ട്ട് വാദ്രയുടെ ഭാര്യ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നുള്ളതാണ് ആ ഡീലിന് അടിസ്ഥാനമായ കാര്യം. രാഹുൽഗാന്ധിക്കെതിരെ ഇന്ത്യയിലെ തന്നെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ മത്സരിപ്പിക്കുകയും നല്ല രീതിയിൽ വോട്ടുനേടുകയും ചെയ്തു. ഇപ്പോഴും ഉത്തമ ജനനേതാവിനെത്തന്നെ കളത്തിലിറക്കി നല്ല മത്സരമാണ് എൽഡിഎഫ് കാഴ്ചവയ്ക്കുന്നത്. എന്നാല്‍ ബിജെപി മത്സരത്തിൽ നിന്നും ഓടിയൊളിക്കുകയാണ് ചെയ്യുന്നത്.

റോബര്‍ട്ട് വാദ്ര ഇലക്ടറൽ ബോണ്ടായി നൽകിയ സംഭാവനയ്ക്കുള്ള നന്ദിയും കടപ്പാടും ബിജെപി രേഖപ്പെടുത്തുകയാണ്. അത്രമേൽ ദുർബലയായ സ്ഥാനാർത്ഥിയെയാണ് അവർ രംഗത്തെത്തിച്ചിരിക്കുന്നത്. കോഴിക്കോട് കോർപ്പറേഷനിലെ കൗൺസിലറെ പ്രിയങ്കക്കെതിരെ മത്സരിപ്പിക്കുക വഴി വളരെ നിസാരമായാണ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ജനങ്ങളോട് ഒട്ടും ആത്മാർത്ഥതയില്ലാതെ കോൺഗ്രസ് നടത്തുന്ന വഞ്ചനാനാടകം വയനാടിന്റെ മണ്ണിൽ തകർന്നു വീഴുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.