20 February 2026, Friday

Related news

February 16, 2026
February 16, 2026
February 16, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 12, 2026
February 11, 2026
February 10, 2026

വ്യാജ ഒപ്പിട്ടതിനെ തുടർന്ന് രണ്ട് വാർഡുകളിലെ യുഡിഎഫ് പത്രിക കൂടി തള്ളി; 13 സീറ്റുകളിൽ എല്‍ഡിഎഫിന് എതിരില്ലാതെ വിജയം

Janayugom Webdesk
കണ്ണൂർ
November 24, 2025 12:31 pm

വ്യാജ ഒപ്പിട്ടതിനെ തുടർന്ന് ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിലെ യുഡിഎഫ് പത്രിക കൂടി തള്ളി. ഇതോടെ തെരഞ്ഞെടുപ്പിന് മുൻപ് 13 സീറ്റുകളിൽ എല്‍ഡിഎഫിന് എതിരില്ല. സിപിഐ എം സ്ഥാനാര്‍ത്ഥികളായ കോടല്ലൂർ വാർഡിലെ ഇ രജിതയും തളിയിൽ വാർഡിലെ കെ വി പ്രേമരാജനുമാണ് ജയിച്ചത്.

നാമനിര്‍ദേശപത്രികകളില്‍ സ്ഥാനാർത്ഥികളെ പിന്തുണക്കുന്നയാളും നിര്‍ദേശിച്ചയാളും തങ്ങളല്ല ഒപ്പിട്ടതെന്ന് വരണാധികാരിക്ക് മുന്നില്‍ അറിയിച്ചു. ഇതോടെയാണ് പത്രികകള്‍ തള്ളിയത്. മറ്റ് ആവശ്യങ്ങള്‍ക്കായെന്ന് പറഞ്ഞ് ആളുകളെ തെറ്റിധരിപ്പിച്ചാണ് യുഡിഎഫ് പത്രികയിലേക്കുള്ള ഒപ്പ് വാങ്ങിയതെന്നാണ് പരാതി. ഇതോടെ ആന്തൂർ ന​ഗരസഭയിൽ മാത്രം അഞ്ച് വാർഡുകളിലാണ് എൽ‌ഡിഎഫ് സ്ഥാനാര്‍ത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.