
യുഡിഎഫിലേക്കുള്ള കോൺഗ്രസിന്റെ ക്ഷണം തള്ളി കേരള കോൺഗ്രസ് (എം)നേതൃത്വം. യുഡിഎഫ് അപമാനിച്ച് ഇറക്കിവിട്ടത് മറക്കാനാവില്ലെന്നും എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്നും പാർട്ടി ചെയർമാൻ ജോസ് കെ മാണി പാർട്ടി നേതാക്കളെ അറിയിച്ചു. യുഡിഎഫിലേക്ക് പോകുമെന്ന ചർച്ചകൾക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയമുണ്ടായാൽ മുന്നണി വിടുന്ന രീതി പാർടിക്കില്ല. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.