ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന ആഹ്വാനവുമായി കര്‍ണാടകയിലെ ഉഡുപ്പി ഗ്രാമവാസികള്‍. മൂടുബെല്ലെ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ കാട്ടിംഗേരി ഗ്രാമവാസികളാണ് അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കത്തതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.
വെള്ളം, വൈദ്യുതി, വീട്, റോഡ്, പാലങ്ങൾ എന്നിങ്ങനെ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പരിഹാരം കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ലോക്‌സഭാ തെരഞ്ഞെടുപ്പുൾപ്പെടെ വരാനിരിക്കുന്നതെരഞ്ഞെടുപ്പുകളിൽ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. രാഷ്ട്രീയക്കാരുടെ സ്ഥിരം പൊള്ളയായ വാഗ്ദാനങ്ങള്‍ക്കും സമ്മർദ്ദങ്ങൾക്കും എതിരെ ഉറച്ചുനിൽക്കുമെന്നും ഗ്രാമവാസികള്‍ വ്യക്തമാക്കി.
റോഡുപണി പൂർത്തിയാക്കി കാട്ടിംഗേരിയിലേക്കുള്ള ബസ് സർവീസ് പുനരാരംഭിച്ചാൽ മാത്രമേ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യൂവെന്ന് ബെല്ലെ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് രഞ്ജനി ഹെഗ്‌ഡെ പറഞ്ഞു. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റണമെന്ന് ഏറെക്കാലമായി സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ തങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ച എംഎൽഎമാരും എംപിമാരും ഗ്രാമത്തോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്. വിഷയം ചൂണ്ടിക്കാട്ടി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും കത്ത് നല്‍കിയിട്ടുണ്ടെന്നും രഞ്ജനി ഹെഗ്‌ഡെ പറഞ്ഞു.
English Summary: Udupi calls for election boycott
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.