18 December 2024, Wednesday
KSFE Galaxy Chits Banner 2

പിന്നോട്ട് മലക്കം മറിഞ്ഞ് രണ്ടാംക്ലാസുകാരൻ യു കെ കാശിനാഥന് റെക്കോർഡ്

Janayugom Webdesk
ആലപ്പുഴ
October 16, 2024 3:22 pm

പിന്നോട്ട് മലക്കം മറിഞ്ഞ് രണ്ടാംക്ലാസുകാരൻ യു കെ കാശിനാഥന് റെക്കോർഡ്. 20 മിനിറ്റും 49 സെക്കൻഡുകൊണ്ട് 220 തവണ മലക്കംമറിഞ്ഞ് ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥിയായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയത്. മൂന്നുവയസ്സ് മുതൽ ആലപ്പുഴ രുദ്രകളരിയിൽ ഗുരുക്കൾ പ്രദീപ് പെരുമാളിന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം. ചെട്ടിക്കുളങ്ങര ഈരേഴനോർത്ത് എൽപി സ്കൂൾ വിദ്യാർത്ഥിയും ചെട്ടിക്കുളങ്ങര ഉണിച്ചിരേത്ത് കിഴക്കേതിൽ വീട്ടിൽ ഉമേഷ് ഉണ്ണികൃഷ്ണൻ-ശരണ്യ ദമ്പതികളുടെ മകനുമാണ്. പിതാവ് കളരി പരിശീലനകനും മാതാവ് കളരിപ്പയറ്റ് വിദ്യാർഥിയുമാണ്. വാർത്തസമ്മേളനത്തിൽ കാശിനാഥൻ, പിതാവ് ഉമേഷ് ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.