യൂറോപ്യൻ യൂണിയൻ അംഗത്വത്തിനുള്ള ഉക്രെയ്ന്റെ അപേക്ഷ സ്വീകരിച്ചു. അടിയന്തിര അംഗത്വത്തിനുള്ള നടപടികള്‍ ആരംഭിച്ചു. ഇയുവില്‍ ഇന്ന് രാത്രി 10 മണിക്കാണ് വോട്ടെടുപ്പ്.
ഇന്ന് ഉക്രെയ്ന് ദുരന്ത ദിനമെന്ന് പ്രസിഡന്റെ വ്ലാദിമര്‍ സെലൻസ്കി. ഖാര്‍കീവിലെ ഫ്രീഡം സ്‌ക്വയറിന് നേരെ ഇന്ന് രണ്ട് മിസൈല്‍ ആക്രമണം ഉണ്ടായി. തങ്ങളുടെ പോരാട്ടം നിലനില്‍പ്പിനും സ്വാതന്ത്ര്യത്തിനും വേണ്ടി. ഉക്രെയ്ൻ കീഴടങ്ങില്ലെന്ന് പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി ആവർത്തിച്ചു. ഉക്രെയ്ൻ ശക്തരാണ്. ആർക്കും തങ്ങളെ തോൽപ്പിക്കാൻ സാധിക്കില്ല. രാജ്യത്തിന്റെ സംരക്ഷണത്തിനായി പട്ടാളക്കാർ കനത്ത വില നൽകുന്നു. ഞങ്ങൾ ഈ പോരാട്ടത്തെ അതിജീവിക്കും. ഉക്രെയ്ൻ ജനത മുഴുവൻ പോരാട്ടത്തിലാണെന്നും സെലൻസ്കി വ്യക്തമാക്കി.
യൂറോപ്യൻ യൂണിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് നേരത്തെ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി സംസാരിച്ചിരുന്നു. സെലൻസ്കി യൂറോപ്യൻ യൂണിയന്റെ പിന്തുണ അഭ്യർത്ഥിച്ചു. ഉക്രെയ്നോടൊപ്പമാണെന്ന് ഇയു തെളിയിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. പോരാട്ടത്തിൽ ഉക്രെയ്ൻ ഒറ്റയ്ക്കാണെന്നും സെലൻസ്കി പറഞ്ഞു.
updating.….….
english summary; Ukraine accepted the application
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.