ഉക്രെയ്ന് വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെ അഭിനന്ദിച്ച് റഷ്യ. ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സര്‍ജെ ലവ്റോവയാണ് ഇന്ത്യയെ അഭിനന്ദിച്ചത്. ഇന്ത്യ പക്ഷം പിടിക്കുന്നില്ലെന്നത് അഭിനന്ദനാര്‍ഹമാണെന്ന് സര്‍ജെ ലവ്റോവ പറഞ്ഞു. നയതന്ത്ര പ്രശ്ന പരിഹാരമാണ് ഇന്ത്യയുടെ നിലപാടെന്ന് എസ് ജയശങ്കര്‍ പറഞ്ഞു. അന്താരാഷ്ട്ര പ്രശ്നങ്ങൾ എല്ലാം ഉക്രെയ്ന് പ്രതിസന്ധിയിലേക്ക് ചുരുക്കാൻ ആണ് പടിഞ്ഞാറൻ രാജ്യങ്ങൾക്ക് താല്പര്യം. റഷ്യ ഒന്നിനോടും യുദ്ധം ചെയ്യുന്നില്ലെന്നും ലാവ്റോവ് പറഞ്ഞു. രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനാണ് റഷ്യൻ വിദേശകാര്യമന്ത്രി ഡൽഹിയിലെത്തിയത്.
English Summary:Ukraine crisis; Russia praises India’s position
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.