23 January 2026, Friday

Related news

January 1, 2026
January 1, 2026
December 30, 2025
December 30, 2025
December 24, 2025
November 29, 2025
November 10, 2025
October 24, 2025
October 18, 2025
October 4, 2025

ഉക്രെയ്ന്‍ ഡാം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 57കടന്നു; 10,000 കോടിയുടെ നഷ്ടമെന്ന് ഉക്രെയ്ന്‍

Janayugom Webdesk
മോസ്കോ
June 21, 2023 7:37 pm

റഷ്യന്‍ നിയന്ത്രണ മേഖലയിലെ നോവ കഖോവ്ക ഡാം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. റഷ്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഉക്രെയ്ന്‍ മേഖലയില്‍ 16 പേര്‍ മരിക്കുകയും 31 പേരെ കാണാതാകുകയും ചെയ്തു. ഡാം തകര്‍ന്നതിനെ തുടര്‍ന്ന് 10,745 കോടിയുടെ നഷ്ടമുണ്ടായതായി ഉക്രെയ്ന്‍ പരിസ്ഥിതി മന്ത്രി റുസ്ലന്‍ സ്റ്റിര്‍ലെറ്റ് പറഞ്ഞു. കുഴിച്ചിട്ടിരിക്കുന്ന ഖനികള്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ തീരത്തേയ്ക്ക് ഒഴുകിപ്പോകുമെന്നും മന്ത്രി പറഞ്ഞു. യൂറോപ്യന്‍ പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തില്‍ വീഡിയോ ലിങ്ക് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

റഷ്യന്‍ അധിനിവേശത്തിന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തമാണിതെന്നും അദ്ദേഹം പറഞ്ഞു. നശിച്ചവയൊന്നും നമുക്ക് ഒരിക്കലും തിരിച്ചുപിടിക്കാന്‍ കഴിയാത്തവയാണ്. മേഖലയിലെ ആവാസ വ്യവസ്ഥകള്‍ കരിങ്കടലിലേക്ക് ഒഴുകിപ്പോയി. 20,000 മൃഗങ്ങള്‍ ചത്തൊടുങ്ങി. പത്തുലക്ഷത്തോളം പേര്‍ക്ക് കുടിവെള്ളം ലഭിക്കുന്നില്ല. ഡാമിലെ ജലം മൂന്നിലൊന്നായി ചുരുങ്ങി. ഡാമിന്റെ അവശിഷ്ടങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് ഒഴുകിപ്പോയെന്നും അദ്ദേഹം പറഞ്ഞു. 

ഈ മാസം ആറിനാണ് റഷ്യന്‍ നിയന്ത്രണ മേഖലയിലുള്ള നോവ കഖോവ്ക ഡാം തകര്‍ത്തത്. ഖേര്‍സണ്‍ മേഖലയില്‍ നിപ്രോ നദിക്ക് കുറുകെയാണ് കഖോവ്ക ഡാം സ്ഥിതിചെയ്തിരുന്നത്. ഡാം തകര്‍ന്നതിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകളെ ഒഴുപ്പിക്കേണ്ടിവന്നു. ഉക്രെയ്നാണ് ഡാം തകര്‍ത്തതെന്നാണ് റഷ്യ വാദിക്കുന്നത്. തിരിച്ചാണെന്നാണ് ഉക്രെയ്ന്‍ പറയുന്നത്. 

Eng­lish Sum­ma­ry: Ukraine dam col­lapse death toll exceeds 57; Ukraine claims a loss of 10,000 crores

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.