16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 2, 2024
November 12, 2023
May 16, 2023
January 15, 2023
October 28, 2022
September 30, 2022
March 16, 2022
March 11, 2022
March 1, 2022
February 28, 2022

റഷ്യൻ ഊർജ്ജനിലയങ്ങൾക്ക് നേരെ ഉക്രൈൻ ഡ്രോൺ ആക്രമണം

158 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യ
Janayugom Webdesk
മോസ്‌കോ
September 2, 2024 9:12 pm

റഷ്യൻ ഊർജ്ജനിലയങ്ങൾക്ക് നേരെ ഉക്രൈൻ ഡ്രോൺ ആക്രമണം . ഉക്രയ്‌നിൽനിന്ന്‌ റഷ്യയുടെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട്‌ 158 ഡ്രോണുകൾ എത്തിയതായി റഷ്യൻ സൈന്യം സ്ഥിരീകരിച്ചു. രണ്ട്‌ ഊർജ നിലയങ്ങൾക്കുനേരെയും ആക്രമണം നടന്നു. ഡ്രോൺ ആക്രമണത്തെത്തുടർന്ന്‌ മോസ്‌കോയിൽനിന്ന്‌ 120 കിലോമീറ്റർ അകലെയുള്ള കൊണകോവോ ഊർജനിലയത്തിന്‌ തീപിടിച്ചു. മോസ്‌കോയിലെ എണ്ണശുദ്ധീകരണ ശാലയ്‌ക്കുനേരെയും ആക്രമണം നടന്നു. 

മധ്യറഷ്യയിൽ ടിവിർ മേഖലയിലെ കനാകവ ഊർജനിലയത്തിനു സമീപവും ഉഗ്രസ്ഫോടനങ്ങളുണ്ടായി. ഒറ്റ രാത്രിയിൽ വിവിധ പ്രവിശ്യകളിലായി 158 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ അധികൃതർ പറഞ്ഞു. മോസ്കോയിലെ 3 വിമാനത്താവളങ്ങൾ സർവീസ് നിർത്തിവച്ചു. മോസ്കോ മേഖലയിലെ കഷിറ ഊർജനിലയത്തിനുനേരെയും ആക്രമണശ്രമമുണ്ടായി. മോസ്കോ റിഫൈനറിക്കു പുറത്തുള്ള സാങ്കേതികവിഭാഗം കെട്ടിടത്തിലാണു തീപിടിത്തമുണ്ടായത്. മോസ്കോ അടക്കം 15 മേഖലകളിൽ ഡ്രോണുകളെ തടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആളപായമില്ലെന്നും ഊർജനിലയങ്ങളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.