കിഴക്കൻ ഉക്രെയ്നിലെ കാർകീവിൽ നടന്ന പോരാട്ടത്തിനിടെ റഷ്യൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ മേജർ ജനറൽ വിറ്റാലി ജെറാസിമോവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഉക്രെയ്ൻ പ്രതിരോധ രഹസ്യാന്വേഷണ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ റഷ്യ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
റഷ്യയിലെ സെൻട്രൽ മിലിട്ടറി ഡിസ്ട്രിക്റ്റിന്റെ 41ആം ആർമിയുടെ മേജർ ജനറൽ, ചീഫ് ഓഫ് സ്റ്റാഫ്, ആദ്യത്തെ ഡെപ്യൂട്ടി കമാൻഡറുമായിരുന്നു ജെറാസിമോവ്. മറ്റു നിരവധി മുതിർന്ന റഷ്യൻ സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായും ഉക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ജെറാസിമോവിന്റേത് എന്ന കരുതുന്ന ചിത്രവും ഉക്രെയ്ൻ ഉദ്യോഗസ്ഥർ പങ്കുവച്ചു. രണ്ടാം ചെചെൻ യുദ്ധത്തിലും റഷ്യയുടെ സിറിയൻ ദൗത്യത്തിലും ജെറാസിമോവ് പങ്കാളിയായിരുന്നുവെന്ന് ഉക്രെയ്നിയൻ ഇന്റലിജൻസ് പറയുന്നു.
english summary;Ukraine kills senior Russian military official
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.