19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 9, 2024
December 3, 2024
November 29, 2024
November 22, 2024
September 10, 2024
August 15, 2024
August 9, 2024
July 20, 2024

ഉക്രെയ്ൻ; ഷെല്ലാക്രമണത്തിൽ ഒമ്പത്‌പേർ കൊല്ലപ്പെട്ടു

Janayugom Webdesk
കീവ്
March 19, 2022 6:07 pm

റഷ്യൻ ഷെല്ലാക്രമണത്തിൽ ഉക്രെയ്നിലെ സപറോഷ്യയിൽ ഒമ്പത്‌പേർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളിയാഴ്ചയാണ് ഷെല്ലാക്രമണം നടന്നതെന്ന് ഡെപ്യൂട്ടി മേയർ അനറ്റോലി കുർടീവ് അറിയിച്ചു. ഇതോടെ പ്രദേശത്ത് 38 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയതായി ഉക്രെയ്ൻ സൈന്യം അറിയിച്ചു.

റഷ്യൻ സൈന്യം മോർട്ടർ, ടാങ്ക്, ഹെലികോപ്റ്റർ, റോക്കറ്റ് സംവിധാനം എന്നിവ ഉപയോഗിച്ചാണ് പ്രദേശത്ത് ആക്രമണം നടത്തുന്നതെന്ന് കുർടീവ് ഓൺലൈൻ പോസ്റ്റിൽ വ്യക്തമാക്കി. ഫെബ്രുവരി 24നാണ് ഉക്രെയ്നിലെ റഷ്യൻ അധിനിവേശം ആരംഭിച്ചത്.

ദിവസങ്ങൾ നീണ്ട യുദ്ധത്തിനൊടുവിലും ഇതുവരെ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ റഷ്യക്കായിട്ടില്ല. യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം ഉക്രെയ്നില്‍ ഇതുവരെ 600 സാധാരണക്കാർ കൊല്ലപ്പെടുകയും 1000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

eng­lish summary;Ukraine; Nine peo­ple were killed in the shelling

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.