ഉക്രെയ്നിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി. വിദ്യാർത്ഥികളുടെ രക്ഷിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി അഭിഭാഷക അസോസിയേഷനും ഹര്‍ജി നൽകിയിട്ടുണ്ട്.
ഭക്ഷണവും പണവുമില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് ആവശ്യമെങ്കിൽ സാമ്പത്തിക സഹായം ഉറപ്പാക്കണം. അതിർത്തിയിലേക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ ഉക്രെയ്ൻ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്താൻ ഉദ്യോഗസ്ഥരെ ചുമതപ്പെടുത്തണം തുടങ്ങിയ കാര്യങ്ങളാണ് ഹര്‍ജിയിൽ പറയുന്നത്. ഉക്രെയ്ന്‍ പട്ടാളത്തിൽ നിന്ന് കടുത്ത വിവേചനം നേരിടുകയാണ് ഇന്ത്യൻ വിദ്യാർത്ഥികൾ.
നിയന്ത്രണത്തിന്റെ പേരിൽ അതിർത്തിയിൽ വിദ്യാർത്ഥികൾക്കുമേൽ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും ചെയ്യുന്നു. തണുപ്പുള്ള കാലാവസ്ഥയിൽ ആവശ്യത്തിന് ഭക്ഷണം ഇല്ലാതെ വിദ്യാർത്ഥികൾ ബുദ്ധിമുട്ടിലാണ്. അതിനാൽ ഇക്കാര്യങ്ങളിൽ ഇടപെടണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നുണ്ട്.
english summary; Ukraine: Petition in the High Court to ensure the safety of students
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.