സെെനിക നടപടിക്കെതിരെ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ ശീതീകരിച്ച ട്രെയിനുകളിൽ തിരിച്ചയച്ച് ഉക്രെയ്ൻ. റഷ്യൻ സൈന്യം പിൻവാങ്ങിയ കർകീവിന്റെ വടക്കുകിഴക്കൻ മേഖലയിൽ നിന്ന് 60 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സെെ നിക നടപടിയുടെ തുടക്കം മുതൽ റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ ഉക്രെയ്ൻ ശേഖരിക്കുന്നുണ്ട്. മൃതശരീരങ്ങള്‍ തിരിച്ചറിനായി ഡിഎന്‍ എ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് ഉക്രെയ്‍ന്‍ സെെ നിക മേധാവി ഇവാനിക്കോവ് പറഞ്ഞു.
കർകിവ് നഗരത്തിന് തൊട്ടു കിഴക്കുള്ള മാലാ രോഹൻ ഗ്രാമത്തിൽ അടുത്തിടെ നടന്ന ഷെല്ലാക്രമണത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ച വീടുകൾക്കിടയിലുള്ള കിണറ്റിൽ നിന്ന് രണ്ട് റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ കണ്ടെ ടുത്തിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.
English Summary:Ukraine returns bodies of Russian soldiers
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.