28 December 2024, Saturday
KSFE Galaxy Chits Banner 2

ഉക്രെയ്‌ന്‍ സൈന്യത്തിന്റെ നൂറോളം ഡ്രോണുകൾ വെടിവച്ചിട്ടു; അവകാശവാദവുമായി റഷ്യ

Janayugom Webdesk
മോസ്‌കോ
September 30, 2024 11:18 am

ഉക്രെയ്‌ന്‍ സൈന്യത്തിന്റെ നൂറോളം ഡ്രോണുകൾ വെടിവച്ചിട്ടതായി അവകാശവാദമുന്നയിച്ച് റഷ്യന്‍ പ്രതിരോധ മന്ത്രാലയം. റഷ്യൻ ആകാശത്ത് കണ്ട ഏറ്റവും വലിയ ബരേജുകളിൽ ഒന്നിലാണ് യുക്രെയ്‌ന്‍ ഡ്രോണുകൾ തൊടുത്തതെന്ന് റഷ്യൻ വ്യോമസേന അറിയിച്ചു. ഒറ്റ രാത്രി കൊണ്ട് ഏഴ് മേഖലകളിയായാണ് ഡ്രോണുകൾ വെടിവെച്ചിട്ടത്. ഇതിനെത്തുടർന്ന് വോൾഗോഗ്രാഡിന്റെ തെക്കുപടിഞ്ഞാറൻ പ്രദേശത്ത് കനത്ത തീപിടുത്തമുണ്ടായി. റഷ്യയിലെ വൊറോനെഷ് മേഖലയിൽ പതിനേഴു ഡ്രോണുകൾ വെടിവച്ചിട്ടു. ഈ മേഖലയിൽ ഒരു അപ്പാർട്ട്മെന്റിനും വീടിനും തീപിടിച്ചതായി ഗവർണർ അലക്‌സാണ്ടർ ഗുസെവ് പറഞ്ഞു. ഒരു ബഹുനിലക്കെട്ടിടത്തിലെ മുകളിലത്തെ നിലയിൽ ജനാലകളിൽ നിന്ന് തീ ഉയരുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.