റഷ്യ ഉക്രെയ്‌നിലെ സൈനിക നടപടികള്‍ ശക്തിപ്പെടുത്തിയതിന് പിന്നാലെ മാനുഷിക ഇടനാഴിയിലൂടെയുള്ള ഒഴിപ്പിക്കല്‍ തുടരുന്നു. രണ്ടാഴ്ചയിലധികമായി ബ്ലാക്ക് സീ പോര്‍ട്ട് സിറ്റിയില്‍ കുടുങ്ങിക്കിടന്ന ആളുകളുമായി 160 വാഹനങ്ങള്‍ മരിയുപോള്‍ വിട്ടതായി ഉക്രെയ്ന്‍ സ്ഥിരീകരിച്ചു. പത്ത് മാനുഷിക ഇടനാഴികള്‍ തുറക്കാനാണ് ഉക്രെയ്ന്‍ പദ്ധതിയിടുന്നത്.
തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള റഷ്യയുടെ നീക്കം തുടരുകയാണ്. കീവിലെ ജനവാസ മേഖലകളില്‍ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിനുള്ള നാലാം ഘട്ട ചര്‍ച്ച താല്കാലികമായി അവസാനിപ്പിച്ചു. നാളെ പുനരാരംഭിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചര്‍ച്ച നടത്തിയത്. നിലവിലെ സംഘര്‍ഷം ലഘൂകരിക്കാനുള്ള തീരുമാനങ്ങളുണ്ടായേക്കുമെന്നാണ് ഇരുരാജ്യങ്ങളുടേയും പ്രതീക്ഷ. ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാദിമര്‍ സെലന്‍സ്കി നാളെ വിര്‍ച്വലായി യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും.
English Summary:ukraine The evacuation continues
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.