ഉക്രെയ്‍ന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ നിലപാട് തൃപ്തികരമല്ലെന്നും എന്നാൽ റഷ്യയുമായുള്ള ചരിത്രപരമായ ബന്ധം കണക്കിലെടുക്കുമ്പോൾ അത് അത്ഭുതപ്പെടുത്തുന്നതല്ലെന്നും വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥ. റഷ്യയുമായുള്ള അടുത്ത ബന്ധം തുടരുന്നതിന് ഇന്ത്യക്ക് ബദലുകൾ ആവശ്യമാണെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസില്‍ ഇൻഡോ-പസഫിക് ഡയറക്ടർ മിറ റാപ്പ് ഹൂപ്പർ പറഞ്ഞു.
പ്രതിരോധ മേഖലയിലുള്‍പ്പെടെ റഷ്യയുമായി ഇന്ത്യക്ക് ദീര്‍ഘകാല ബന്ധം നിലനില്‍ക്കുന്നുണ്ട്. ചൈനയുമായുള്ള ബന്ധം വഷളായതോടെയാണ് ഇന്ത്യ റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കിയതെന്നും ഹൂപ്പര്‍ പറഞ്ഞു. സമീപ വർഷങ്ങളിൽ ഇന്ത്യയും യുഎസുമായുള്ള ബന്ധം കൂടുതല്‍ ശക്തമായിട്ടുണ്ട്. ക്വാഡ് സംഖ്യത്തിന്റെ സുപ്രധാന ഭാഗമാണ് ഇന്ത്യ. ഇന്ത്യയുമായുള്ള ബന്ധം തുടരുന്നതിനുള്ള മാര്‍ഗങ്ങള്‍ക്കാണ് യുഎസ് മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉക്രെയ്‍ന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെ യുഎസ് പ്രസിഡന്റ് ജോ ബെെഡനും വിമര്‍ശിച്ചിരുന്നു.
ഉക്രെയ്ൻ പ്രതിസന്ധി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുതന്നെ, റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ മിസെെലുകള്‍ ഇന്ത്യ വാങ്ങിയത് യുഎസിനെ ചൊടിപ്പിച്ചിരുന്നു. റഷ്യൻ സൈനിക ഉപകരണങ്ങള്‍ വാങ്ങുന്നതിൽ നിന്ന് രാജ്യങ്ങളെ തടയാൻ ലക്ഷ്യമിട്ടുള്ള 2017 ലെ യുഎസ് നിയമപ്രകാരം ഇന്ത്യക്കെതിരെ ഉപരോധമേര്‍പ്പെടുത്തുമെന്നും സൂചനകളുണ്ടായിരുന്നു.
English Summary:Ukraine: US says India’s position at UN is unsatisfactory
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.