15 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 10, 2024
August 15, 2024
August 9, 2024
July 20, 2024
March 25, 2024
March 23, 2024
March 18, 2024
March 1, 2024
February 23, 2024
February 10, 2024

കീഴടങ്ങാന്‍ ഉക്രെയ്ന്‍ സെെന്യത്തിന് അന്ത്യശാസനം; മരിയുപോള്‍ വീഴുന്നു

Janayugom Webdesk
കീവ്
April 17, 2022 10:33 pm

മരിയുപോളില്‍ ഉക്രെയ്‍ന്‍ സെെന്യത്തിന് കാലിടറുന്നു. കീഴടങ്ങാന്‍ ഉക്രെയ്‍ന്‍ സെെനികര്‍ക്ക് അന്ത്യശാസനം നല്‍കിയതായി റഷ്യ അറിയിച്ചു. മരിയുപോളിന്റെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തേക്കുമെന്നു തന്നെയാണ് നിഗമനം. അങ്ങനെയെങ്കില്‍, റഷ്യ പിടിച്ചെടുക്കുന്ന ആദ്യത്തെ വലിയ നഗരമായിരിക്കും മരിയുപോള്‍. നിയന്ത്രണം റഷ്യ ഏറ്റെടുത്താല്‍, ഉക്രെയ്ന്‍ പ്രതിരോധ നിരയ്ക്ക് അത് വന്‍ തിരിച്ചടി സൃഷ്ടിക്കും. മരിയുപോളിലെ സ്ഥിതി അതീവ രൂക്ഷമാണെന്ന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‍കി പറഞ്ഞെങ്കിലും ഉക്രെയ്ന്‍ സെെന്യം കീഴടങ്ങില്ലെന്നാണ് പ്രഖ്യാപിച്ചത്.

നഗരത്തില്‍ ശേഷിക്കുന്ന സെെനികരെ വധിച്ചാല്‍ സമാധാന ചര്‍ച്ചകള്‍ റദ്ദാക്കുമെന്നും സെലന്‍സ്‍കി മുന്നറിയിപ്പ് നല്‍കി. അതിനിടെ, റഷ്യ ഏത് നിമിഷവും ആണവായുധം പ്രയോഗിച്ചേക്കാമെന്ന മുന്നറിയിപ്പും സെലന്‍സ്‍കി ആവര്‍ത്തിച്ചു. റഷ്യ ആണവായുധം പ്രയോഗിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയല്ല, മറിച്ച് അതിനു വേണ്ടി തയാറായിരിക്കുകയാണ് വേണ്ടതെന്നും സെലന്‍സ്‍കി പറഞ്ഞു. ആന്റി റേഡിയേഷന്‍ മരുന്നുകളും വ്യോമാക്രണ പ്രതിരോധ കേന്ദ്രങ്ങളും ആവശ്യമായി വരും. റഷ്യന്‍ സൈന്യം ഏത് ആയുധങ്ങള്‍ വേണമെങ്കിലും ഉപയോഗിക്കും. അക്കാര്യം തനിക്കറിയാമെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. മരിയുപോള്‍ വീണിട്ടില്ലെന്നും അവസാനം വരെ പോരാടുമെന്നും ഉക്രെയ്‍ന്‍ പ്രധാനമന്ത്രി ഡെനിസ് ഷ്‍മിഹാലും അറിയിച്ചു.

അതേസമയം, പുതിയ മാനുഷിക ഇടനാഴി തുറക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പരാജയമായിരുന്നുവെന്ന് ഉക്രെയ്ന്‍ ഉപ പ്രധാനമന്ത്രി ഐറീന വെരേഷ്‍‍ചുക്ക് പറഞ്ഞു. കര്‍കീവില്‍ റഷ്യ നടത്തിയ മിസെെലാക്രമണത്തില്‍ അ‍ഞ്ച് പേര്‍ കൊല്ലപ്പെട്ടതായും റിപ്പേ­ാര്‍ട്ടുകളുണ്ട്. പടിഞ്ഞാറന്‍ നഗരമായ സോളോട്ടില്‍ നടന്ന മിസെെലാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കര്‍കീവിലെ സെെനിക പ്ലാന്റ് മിസെെലാക്രമണത്തില്‍ തകര്‍ത്തതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കീവില്‍ നിന്ന് തദ്ദേശവാസികളുടെ 900 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ഉക്രെയ്‍ന്‍ പറഞ്ഞിരുന്നു. യുദ്ധത്തിന്റെ അമ്പത്തിമൂന്നാം ദിവസം കനത്ത ആക്രമണമാണ് ഉക്രെയ്ന്‍ സേന നേരിടുന്നത്. റഷ്യയുടെ യുദ്ധക്കപ്പലായ മോസ്‍ക്വ തകര്‍ത്തത് ഉക്രെയ്‍ന് മുന്നേറ്റം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കടുത്ത പ്രതികാര നടപടിയാണ് റഷ്യന്‍ സേനയുടെ ഭാഗത്തു നിന്ന് പിന്നീട് ഉണ്ടായത്.

Eng­lish summary;Ultimatum to Ukrain­ian army to sur­ren­der; When he dies, he falls

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.