1 February 2026, Sunday

Related news

February 1, 2026
January 13, 2026
November 24, 2025
November 23, 2025
November 21, 2025
November 17, 2025
November 17, 2025
November 17, 2025
November 17, 2025
November 16, 2025

ഡൽഹി സ്ഫോടനത്തിൽ ചാവേറായത് ഉമർ മുഹമ്മദ് എന്ന ഭീകരവാദിയോ? മൃതദേഹം ഡിഎൻഎ പരിശോധനക്ക് വിധേയമാക്കും

Janayugom Webdesk
ന്യൂഡൽഹി
November 11, 2025 8:23 am

ഡൽഹി ചെങ്കോട്ടയിൽ ഉണ്ടായ സ്ഫോടനത്തിൽ ചാവേറായത് ഉമർ മുഹമ്മദ് എന്ന ഭീകരവാദിയെന്ന് സൂചന. സ്ഫോടനത്തിന് ഉപയോഗിച്ച ഹുണ്ടായ് ഐ20 കാർ ഓടിച്ചത് ഫരീദാബാദിൽ നിന്നുള്ള ഉമർ മുഹമ്മദ് ആണെന്ന് ഡൽഹി പൊലീസിന്റെ പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു.കാശ്‌മീരി ഡോക്ടറായ ഇയാളെ ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് മുൻപ് തന്നെ പൊലീസ് തെരഞ്ഞു വരികയായിരുന്നു.

കാർ ഓടിച്ച ഇയാളുടെ മൃതദേഹം ഡിഎൻഎ പരിശോധനക്ക് വിധേയമാക്കും. കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇത് ഉമര്‍ മുഹമ്മദാണെന്ന കാര്യമടക്കമാണ് പൊലീസ് പരിശോധിക്കുന്നത്. മാസ്ക് ധരിച്ച ഒരാള്‍ കാര്‍ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്നു മണിക്കൂർ നിർത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്നാണ് സൂചന. സ്ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.