7 January 2026, Wednesday

Related news

January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 4, 2026
January 3, 2026
January 3, 2026
January 2, 2026
January 2, 2026

എറണാകുളം ഡിസിസി പ്രസിഡന്റിനെതിരെ പരാതിയുമായി ഉമാതോമസ്

Janayugom Webdesk
തിരുവനന്തപുരം
January 9, 2024 10:22 am

ഡിസിസി പ്രസി‍‍ന്റ് മുഹമ്മദ് ഷിയാസ് തുടര്‍ച്ചയായി അധിക്ഷേപിക്കുന്നതിലും, തൃക്കാക്കരയില്‍ തന്നോട് ആലോചിക്കാതെ ഭാരവാഹികളെ മാറ്റുന്നതിലുമുള്ള പരാതി ഉമ തോമസ് എംഎല്‍എ ഹൈക്കമാന്‍ഡ് പ്രതിനിധികളെയും അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, ദീപ ദാസ് മുന്‍ഷി എന്നിവരെ നേരില്‍ കണ്ടാണ് പരാതി അറിയിച്ചത്.

കഴിഞ്ഞദിവസം കെ സി വേണുഗോപാൽ, എ കെ ആന്റണി, രമേശ് ചെന്നിത്തല, കെ സുധാകരൻ, വി ഡി സതീശൻ എന്നിവർക്കും കെപിസിസി അച്ചടക്കസമിതിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ്‌ കൂടിക്കാഴ്‌ച. ഡിസിസി പ്രസിഡന്റ്‌ ഫോണിൽ അധിക്ഷേപിച്ച്‌ സംസാരിച്ചെന്നും പരാതിയിൽ പറഞ്ഞിരുന്നു. 

തൃക്കാക്കര ഈസ്‌റ്റ്‌ മണ്ഡലം പ്രസിഡന്റ്‌ നിയമനത്തിലെ പ്രതിഷേധം അറിയിക്കാൻ തന്നോടൊപ്പം ഡിസിസി ഓഫീസിൽ എത്തിയ രണ്ട് യൂത്ത് കോൺഗ്രസ് ഭാരവാഹികളെ പാർടിയിൽനിന്ന്‌ പുറത്താക്കിയതിലെ പ്രതിഷേധവും അവര്‍ അറിയിച്ചു 

Eng­lish Summary:
Umath­omas filed a com­plaint against Ernaku­lam DCC president

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.