22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 18, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 6, 2024
December 5, 2024
December 4, 2024

ഉമേഷ് പാല്‍ വധം : 50 ദിവസത്തിനുളളില്‍ കൊല്ലപ്പെട്ടത് ആറ് പ്രതികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 16, 2023 1:42 pm

ഉമേഷ് പാലും അദ്ദേഹത്തിന്‍റെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട കേസില്‍ കഴിഞ് 50 ദിവസത്തിനുള്ളില്‍ യുപിയില്‍ കൊല്ലപ്പെട്ടത്.പൊലീസ് ഏറ്റുമുട്ടലില്‍ തുടങ്ങിയ കൊലപാതകമാണ് 6പേര്‍ വീണ്ടും കൊലചെയ്യപ്പെട്ട കേസ്, ഫെബ്രുവരി 24നായിരുന്നുഅഭിഭാഷകനായ ഉമേഷ് പാലും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെടുന്നത്.

2005‑ൽ ബിഎസ്പി എംഎല്‍എ രാജു പാല്‍ കൊല്ലപ്പെട്ട കേസില്‍ സാക്ഷിയായിരുന്ന ജില്ലാപഞ്ചായത്തംഗമായിരുന്നു ഉമേഷ് പാല്‍.തുടർന്ന് ഉമേഷിന്റെ ഭാര്യ ജയാ പാൽ നൽകിയ പരാതിയിൽ സമാജ്‌വാദി പാര്‍ട്ടി എംപി ആയിരുന്ന അതിഖ് അഹമദിനെ ധൂമൻഗഞ്ജ് പോലീസ് കേസിൽ പ്രതിചേർക്കുകയായിരുന്നു. 2006‑ല്‍ ഉമേഷിനെ തട്ടിക്കൊണ്ടുപോയിരുന്നു.

ഈ കേസില്‍ 2007‑ല്‍ അതിഖ് ഉള്‍പ്പെടെ 11 പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 24‑നാണ് പ്രയാഗ് രാജിലെ വീടിനു പുറത്തുവെച്ച് ഉമേഷ് പാല്‍ വെടിയേറ്റ് മരിച്ചത്. അതിഖിന്റെ സഹോദരൻ അഷറഫ്, ഭാര്യ ശൈസ്ത പർവീൺ, രണ്ടുമക്കൾ, സഹായി ഗുഡ്ഡു മുസ്‌‌ലിം ഗുലാം എന്നിവർക്കുപുറമെ വേറേ ഒമ്പതുപേരും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ശൈസ്ത പര്‍വീണ്‍ ഒഴിവില്‍ കഴിയുമ്പോള്‍, അവരുടെ രണ്ട് ആൺകുട്ടികളായ ഉമർ, അലി എന്നിവരെ പോലീസ് നിരീക്ഷണത്തിൽ ചിൽഡ്രൻ പ്രൊട്ടക്ഷൻ ഹോമിൽ കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണ്.

ഫെബ്രുവരി 27 ന് പ്രയാഗ്‌രാജിൽ നടന്ന ഏറ്റുമുട്ടലിൽ ഫെബ്രുവരി 24 ന് കൊലയാളികളുടെ വാഹനത്തിന്റെ ഡ്രൈവറെന്ന് ആരോപിക്കപ്പെടുന്ന അർബാസ് കൊല്ലപ്പെട്ടു. മാർച്ച് 6 ന് പ്രയാഗ്‌രാജിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ ഉസ്മാൻ മരിച്ചു, ഏപ്രിൽ 13 ന് ഝാൻസിയിൽ വെച്ച് പോലീസ് അസദിനെയും ഗുലാമിനെയും വെടിവച്ചു കൊന്നു. 

ശനിയാഴ്ച രാത്രി യുപിയിലെ പ്രയാഗ്‌രാജിൽ അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും മാധ്യമ ക്യാമറകൾക്ക് മുന്നിൽ വെച്ച് മൂന്ന് പേർ വെടിവെച്ചു കൊന്നു. 2019 മുതൽ ഗുജറാത്തിലെ അതീവ സുരക്ഷാ ജയിലിൽ കഴിഞ്ഞിരുന്ന അതിഖിനെ കോടതി വിചാരണയ്ക്കായി ഉത്തർപ്രദേശിലേക്ക് തിരികെ കൊണ്ടുവന്നു. 2005‑ലെ രാജു പാൽ വധക്കേസിലെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ് പാൽ. അതിൽ ആതിഖ് അഹമ്മദും പ്രതിയായിരുന്നു.

Eng­lish Summary:
Umesh Pal mur­der: Six accused were killed with­in 50 days

You may also like this video:

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.