
ഉറ തീര്‍ത്ഥാടകര്‍ക്കുള്ള പ്രവേശന വിസയുടെ കാലാവധി കുറച്ച് സൗദി ആറേബ്യ, വിസ അനുവദിക്കുന്ന തീയതി മുതല്‍ ഒരു മാസത്തേക്കാണ് പുതുക്കിയ കാലാവധി. മുമ്പ് മൂന്നുമാസമായിരുന്നു കാലാവധിയാണ് പുതിയ ഉത്തരവില്‍ ചുരുക്കിയത്. അതേ സമയം തീര്‍ത്ഥാടകര്‍ സൗദിയില്‍ പ്രവേശിച്ചശേഷം രാജ്യത്തു തങ്ങാന്‍ അനുവദിച്ച കാലാവധിയില്‍ മാറ്റിമല്ല. അത് മൂന്നുമാസമായി തുടരുമെന്നും ഹജ്ജ് , ഉറം മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു .
വിസാ കാലാവധി കുറച്ചതിനു പുറമേ, ഉറംവിസ നിയമങ്ങളിലും ചില സുപ്രധാന മാറ്റങ്ങള്‍ മന്ത്രാലയം വരുത്തിയിട്ടുണ്ട്. വിസ അനുവദിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ തീര്‍ത്ഥാടകന്‍ സൗദിയില്‍ പ്രവേശിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ , ഉംറ വിസ റദ്ദാക്കപ്പെടുമെന്നും ഭേദഗതിയിലുണ്ട്.അതേസമയം, പുതിയ സീസൺ ജൂൺ തുടക്കത്തിൽ ആരംഭിച്ചശേഷം ഇതുവരെ വിദേശ തീർഥാടകർക്കായി നൽകിയ ഉംറ വിസകളുടെ എണ്ണം 40 ലക്ഷം കവിഞ്ഞതായി അധികൃതർ വ്യക്തമാക്കി.
മുൻ സീസണുകളെ അപേക്ഷിച്ച് ഈ വർഷം ആദ്യ അഞ്ചു മാസത്തിൽതന്നെ വിദേശ തീർഥാടകരുടെ എണ്ണത്തിൽ റെക്കോഡ് വർധന രേഖപ്പെടുത്തി. വേനൽക്കാലം അവസാനിച്ചതും മക്കയിലെയും മദീനയിലെയും താപനില കുറഞ്ഞതും കാരണം ഉംറ തീർഥാടകരുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ, ഇരുഹറമുകളിലും ഉണ്ടാകാൻ സാധ്യതയുള്ള അമിതമായ തിരക്ക് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം വിസ നിയമങ്ങളിൽ ഭേദഗതി വരുത്തിയത്. പുതിയ ഭേദഗതികൾ അടുത്തയാഴ്ചമുതൽ പ്രാബല്യത്തിൽ വരുമെന്ന് ദേശീയ ഉംറ, സന്ദർശന കമ്മിറ്റി ഉപദേഷ്ടാവ് അഹമ്മദ് ബജെഫർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.