22 January 2026, Thursday

Related news

December 19, 2025
November 19, 2025
November 19, 2025
November 12, 2025
November 11, 2025
November 5, 2025
October 31, 2025
October 7, 2025
September 27, 2025
September 27, 2025

സുഡാനില്‍ വംശഹത്യയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി യുഎന്‍ റിപ്പോര്‍ട്ട്

Janayugom Webdesk
ജനീവ
June 25, 2025 2:43 pm

ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനില്‍ വംശഹത്യയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി ഐക്യ രാഷ്ട്ര സംഘടന . 2023 ഏപ്രിൽ 15 മുതൽ വടക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യത്തുടനീളം സുഡാൻ സൈന്യം അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സുമായി (ആർ‌എസ്‌എഫ്‌) യുദ്ധത്തിലാണ്. യുദ്ധത്തിൽ പതിനായിരക്കണക്കിന് ആളുകളാണ്‌ കൊലചെയ്യപ്പെട്ടിട്ടുള്ളത്‌. 1.2 കോടിയാളുകൾ യുദ്ധംമൂലം പലായനം ചെയ്‌തിട്ടുണ്ട്‌.

യുഎൻ പിന്തുണയുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ പ്രകാരം ഖാർത്തൂമിൽ കുറഞ്ഞത് 106,000 ആളുകളെങ്കിലും പട്ടിണി അനുഭവിക്കുന്നുണ്ട്‌. കൂടാതെ 3.2 ദശലക്ഷം ആളുകൾ പട്ടിണിയുടെ വക്കിലാണ്‌. വടക്കുകിഴക്കൻ ആഫ്രിക്കയിൽ അഞ്ച് പ്രദേശങ്ങളിൽ ക്ഷാമം പ്രഖ്യാപിച്ചിട്ടുണ്ട്. 130 ലക്ഷംപേർ പലായനം ചെയ്യുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധി എന്നാണ്‌ ഐക്യരാഷ്ട്രസഭ ഇതിനെ വിശേഷിപ്പിച്ചത്‌.

സുഡാൻ സൈന്യവും ആർ‌എസ്‌എഫും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയിട്ടുള്ളതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ഉപദേഷ്ടാവ്‌ വിർജീനിയ ഗാംബ പറഞ്ഞു. ചില വംശീയ വിഭാഗങ്ങൾക്കെതിരെ പ്രത്യേകിച്ച് ഡാർഫർ, കോർഡോഫാൻ മേഖലകളിൽ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾ ആശങ്ക ഉണ്ടാക്കുന്നതായി ജനീവയിൽ നടന്ന യുഎൻ മനുഷ്യാവകാശ കൗൺസിലിൽ പറഞ്ഞു.ആർ‌എസ്‌എഫും സഖ്യകക്ഷികളായ സായുധ അറബ് മിലിഷ്യകളും സാഗാവ, മസാലിറ്റ്, ഫർ ഗ്രൂപ്പുകൾക്കെതിരെ വംശീയ ആക്രമണങ്ങൾ നടത്തുന്നുണ്ട്‌. സുഡാനിൽ വംശഹത്യ, യുദ്ധക്കുറ്റകൃത്യങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവ വളരെ കൂടുതലാണെന്നും വിർജീനിയ ഗാംബ വ്യക്തമാക്കി.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.