ലോകത്തെ പകുതിയോളം ആശുപത്രികളിലും അടിസ്ഥാന ശൂചിത്വ സേവനങ്ങളുടെ അഭാവമുണ്ടെന്ന് ലോകാരോഗ്യ സംഘടന. ഇത് നാല് ബില്യണ്‍ ആളുകളില്‍ അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും ലോകാരോഗ്യ സംഘടനയും യുണിസെഫും സംയുക്തമായി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
43 രാജ്യങ്ങളിലായാണ് പഠനം നടത്തിയത്. 3.85 ബില്യണ്‍ ആളുകളാണ് ആരോഗ്യ സേവനങ്ങള്‍ ഉപയോഗിക്കുന്നത്. മതിയായ അടിസ്ഥാന ശുചിത്വമില്ലാത്ത ആശുപത്രികളില്‍ 688 ദശലക്ഷം ആളുകള്‍ ചികിത്സയ്ക്കെത്തുന്നുണ്ട്. 68 ശതമാനം ആശുപത്രികളിലാണ് അടിസ്ഥാന ശുചിത്വസൗകര്യങ്ങളുള്ളത്. 65 ശതമാനം ആശുപത്രികളില്‍ മാത്രമാണ് ടോയ്‍ലറ്റുകളില്‍ വെള്ളവും സോപ്പും ഉപയോഗിച്ച് കെെകഴുകാന്‍ സൗകര്യമുള്ളത്.
സബ് സഹ്റാന്‍ ആഫ്രിക്കയിലെ ആശുപത്രികളാണ് ശുചിത്വ സൗകര്യങ്ങളില്‍ ഏറ്റവും പിന്നില്‍. 37 ശതമാനം ആശുപത്രികള്‍ മാത്രമാണ് ശുചിത്വ സേവനങ്ങള്‍ നല്‍കുന്നത്. അടിസ്ഥാന ശുചിത്വ സേവനങ്ങളും ഇല്ലാത്ത ആശുപത്രികളും ക്ലിനിക്കുകളും ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും ഭീഷണിയാണ്. ഓരോ വര്‍ഷവും 6,70,000 നവജാത ശിശുക്കള്‍ക്ക് ശുചിത്വമില്ലായ്മ മൂലം ജീവന്‍ നഷ്ടപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ, നഗരപ്രദേശങ്ങളിൽ മൂന്ന് ശതമാനവും ഗ്രാമപ്രദേശങ്ങളിൽ 11 ശതമാനവും ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ലഭ്യമല്ലെന്നും സംഘടന കണ്ടെത്തി.
English Summary: UN says nearly half of hospitals globally lack basic sanitation
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.