5 March 2026, Thursday

Related news

March 1, 2026
February 13, 2026
February 5, 2026
February 4, 2026
February 3, 2026
January 12, 2026
December 24, 2025
December 18, 2025
December 15, 2025
December 12, 2025

താഴെയിറക്കാനാകുന്നില്ല:141യാത്രക്കാരുമായി വിമാനം വട്ടമിട്ട് പറക്കുന്നു

ആംബുലൻസ് സജ്ജീകരിച്ച് ട്രിച്ചി വിമാനത്താവള അധികൃതര്‍
Janayugom Webdesk
ട്രിച്ചി
October 11, 2024 8:07 pm

വിമാനത്തിന് സാങ്കേതിക തകരാര്‍ സ്ഥിരീകരിച്ചതിനുപിന്നാലെ ട്രിച്ചി വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ. 141 യാത്രക്കാരുമായി വിമാനം ആകാശത്ത് വട്ടമിക്ക് പറക്കുകയാണ്. എയര്‍ ഇന്ത്യയുടെ ട്രിച്ചി- ഷാര്‍ജ വിമാനമാണ് ആകാശത്ത് വട്ടമിട്ട് പറക്കുന്നത്. ഷാര്‍ജയില്‍ ലാൻഡ് ചെയ്യാതെ വിമാനം ട്രിച്ചിയില്‍ എത്തി ഇന്ധനം കളയുകയാണ്. ബോയിങ് 737 വിമാനം കഴിഞ്ഞ രണ്ട് മണിക്കൂറായി ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്നാണ് ലാൻഡ് ചെയ്യാനാകാതെ ആകാശത്തു തുടരുകയാണ്. യാത്രക്കാരുടെ ആരോഗ്യസ്ഥിതിയും വിമാനത്തിന്റെ സാങ്കേതിക തകരാറും കണക്കിലെടുത്ത് ആംബുലൻസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.