22 January 2026, Thursday

Related news

January 11, 2026
January 6, 2026
January 5, 2026
January 4, 2026
December 23, 2025
December 21, 2025
December 11, 2025
November 23, 2025
November 22, 2025
November 21, 2025

പ്ലസ് വൺ പ്രവേശനത്തിന് വിദ്യാർത്ഥികളിൽനിന്ന് അനധികൃത ഫീസ് ; പരിശോധന ശക്തമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്

Janayugom Webdesk
തിരുവനന്തപുരം
June 6, 2024 7:19 pm

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിന് വിദ്യാർത്ഥികളിൽനിന്ന് അനധികൃത ഫീസ് ഈടാക്കുന്നത് തടയാൻ പ്രത്യേക സ്ക്വാഡ്. സംസ്ഥാന, ജില്ലാതലത്തിൽ രൂപീകരിച്ച സ്ക്വാഡിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധനകൾ നടത്തും. പ്രവേശനത്തിന്റെ അലോട്ട്മെന്റ് കത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ വാങ്ങാവൂവെന്ന് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 

എന്നാൽ, ഇതിന് വിപരീതമായി ചില സ്കൂൾ അധികൃതർ ഉയർന്ന ഫീസ് ഈടാക്കുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് സ്ക്വാഡ് രൂപീകരിച്ചതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അനധികൃത പിരിവ് കണ്ടെത്തിയാൽ സ്കൂൾ അധികൃതർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കും. പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റിൽ സീറ്റ് ലഭിച്ചവരുടെ പ്രവേശനം ഇന്ന് വൈകിട്ട് അഞ്ചിന് അവസാനിക്കും. 12ന് രണ്ടാമത്തെയും 19ന് മൂന്നാമത്തെയും അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. പരാതി നൽകാൻ: ഇ – മെയിൽ: [email protected]. ഫോൺ: 0471 2580508,580522,529855,2580742,2580730.

Eng­lish Summary:Unauthorized fees from stu­dents for admis­sion to Plus One; Edu­ca­tion Depart­ment to strength­en inspection
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.