
ബിഹാര്‍ തെരഞ്ഞെടുപ്പിലെ എൻഡിഎ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി നിര്‍ണയത്തില്‍ അനിശ്ചിതത്വം. വോട്ടെണ്ണലിന് മുമ്പ് നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരുമെന്ന് കാണിച്ച് ജെഡിയു പങ്കുവച്ച എക്സിലെ പോസ്റ്റ് അപ്രത്യക്ഷമായതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി എന്നിവരുൾപ്പെടെയുള്ള ബിജെപി നേതാക്കൾ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നില്ല. ഇത് ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി.
ഭൂതകാലമോ ഭാവിയോ അല്ല. നിതീഷ് കുമാർ ബിഹാറിന്റെ മുഖ്യമന്ത്രിയാണ്, ഇപ്പോഴും, അത് തുടരും. ഇങ്ങനെയായിരുന്നു വെള്ളിയാഴ്ച ജെഡിയു പങ്കുവച്ച പോസ്റ്റ്. എന്നാല്‍ തൊട്ടുപിന്നാലെ ഈ പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. നിലവില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗ(എംഎല്‍സി)മാണ് നിതീഷ് കുമാര്‍. ഇത്തവണശക്തമായ ഭരണവിരുദ്ധ വികാരത്തെ മറികടക്കാനായ ജെഡിയുവിന്റെ മികച്ച പ്രകടനമാണ് ഉണ്ടായിരിക്കുന്നത്,. ജെഡിയുവിനേക്കാള്‍ കൂടുതല്‍ സീറ്റ് ബിജെപിക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ഒരുപക്ഷേ നിതീഷ് കുമാറിനെ തന്നെ ബിജെപി മുഖ്യമന്ത്രിയാക്കിയേക്കാം. എങ്കിലും ശക്തനായ ഉപമുഖ്യമന്ത്രിയെ ബിജെപി നിയോഗിക്കുമെന്നാണ് വിലയിരുത്തലുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.