19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 12, 2024
October 4, 2024
September 20, 2024
September 15, 2024
September 13, 2024
September 5, 2024
July 29, 2024
July 12, 2024
June 26, 2024
June 25, 2024

കെജ്രിവാള്‍ പുറത്തിറങ്ങുന്നതില്‍ അനിശ്ചിതത്വം; ജാമ്യം ഡല്‍ഹി ഹൈക്കോടതി താത്ക്കാലികമായി സ്റ്റേചെയ്തു

Janayugom Webdesk
ന്യൂഡല്‍ഹി
June 21, 2024 11:26 am

വിവാദ മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും, ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായി അരവിന്ദ് കെജ്രിവാളിന് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി അനുവദിച്ച ജാമ്യം ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ ഹർജി പരിഗണക്കുന്നത് വരെ താത്കാലികമായാണ് ജാമ്യം സ്റ്റേ ചെയ്തിരിക്കുന്നത്.

ഹൈക്കോടതിയിൽ വാദം പുരോഗമിക്കുകയാണ്. വാദത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചയോടെ ഹൈക്കോടതിയുടെ ഉത്തരവുണ്ടാകുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ചയാണ് അരവിന്ദ് കെജ്രിവാളിന് ജാമ്യം ൽഹിയിലെ റൗസ് അവന്യൂ കോടതി അനുവദിച്ചത്. ഇ.ഡി. സ്റ്റേ ആവശ്യമുന്നയിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.

മാർച്ച് 21‑നാണ് കെജ്രിവാളിനെ ഇ.ഡി. അറസ്റ്റുചെയ്തത്. നേരത്തേ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീംകോടതി അദ്ദേഹത്തിന് ഇടക്കാലജാമ്യം നൽകിയിരുന്നു. മേയ് പത്തിന് പുറത്തിറങ്ങിയ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ജൂൺ രണ്ടിന് തിരികെ ജയിലിൽ കീഴടങ്ങി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇടക്കാലജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല

Eng­lish Summary:
Uncer­tain­ty over Kejri­wal’s release; Del­hi High Court tem­porar­i­ly stayed the bail

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.