മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പുഴുവരിച്ച നിലയില്‍. സാഗർ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ആശുപത്രി മോർച്ചറിയിലെ ഫ്രീസര്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നാണ് മൃതദേഹം പുഴവരിച്ചെതെന്നാണ് ആരോപണം. സംഭവം പുറത്തറിഞ്ഞതോടെ ബ്ലോക്ക് മെഡിക്കൽ ഓഫീസറെ (ബിഎംഒ) സ്ഥാനത്ത് നിന്ന് നീക്കിയതായും കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നുമാണ് വിവരം.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടർ ദീപക് ആര്യ മൂന്നംഗ സമിതിക്ക് രൂപം നൽകി. ഏപ്രിൽ ഒന്നിന് ഉറയ്യ ഗ്രാമത്തിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ മരിച്ചയാളെ തിരിച്ചറിയാത്തതിനെ തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്താൻ വൈകിയെന്നാണ് ബിഎംഒ സഞ്ജീവ് അഗർവാൾ പറയുന്നത്. ഫ്രീസർ പ്രവർത്തിക്കുന്നില്ലെന്ന് ജീവനക്കാര്‍ അറിയിച്ചിരുന്നില്ലെന്നും സഞ്ജീവ് അഗർവാൾ പറഞ്ഞു.
മൂന്ന് ദിവസമായിട്ടും മരിച്ചയാളെ തിരിച്ചറിയാനാകാത്തതിനാൽ പോസ്റ്റ്‌മോർട്ടം വൈകുകയായിരുന്നു. എന്നാല്‍ മൃതദേഹം പൂർണമായി അഴുകിയിട്ടില്ലെന്നും ചില ഭാഗങ്ങളിൽ മാത്രമാണ് പുഴുക്കളെ കണ്ടെത്തിയതെന്നും ബിഎംഒ വിശദീകരണം നല്‍കി. ചൊവ്വാഴ്ച പോസ്റ്റ്‌മോർട്ടം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അഗർവാളിൽ നിന്ന് ബിഎംഒയുടെ ചുമതല പിൻവലിച്ചതായി ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ മംമ്ത തിമോരി അറിയിച്ചു.
English Summary: Unclaimed body left to rot in non-functioning freezer at mortuary for 3 days in MP’s Sagar
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.