26 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 2, 2025
February 28, 2025
December 29, 2024
December 17, 2024
December 13, 2024
December 12, 2024
December 11, 2024
December 9, 2024
December 8, 2024
December 7, 2024

അണ്ടര്‍ 19 ചെസ് മത്സരങ്ങള്‍; ആതിരയും ആദിത്യയും ചാമ്പ്യന്മാർ

Janayugom Webdesk
തൃശൂർ
August 28, 2023 12:50 pm

സംസ്ഥാന ചെസ്സ് ടെക്നിക്കൽ കമ്മിറ്റിയും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച 19 വയസിനു താഴെയുള്ളവർക്കായുള്ള തൃശൂർ ജില്ലാ ചെസ്സ് മത്സരങ്ങൾ വി.കെ.എൻ.മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.ആർ. സാംബശിവൻ ഉദ്ഘാടനം ചെയ്തു. 104 കളിക്കാർ പങ്കെടുത്ത മത്സരത്തിൽ താഴെപ്പറയുന്നവർ വിജയികളായി:
ഓപ്പൺവിഭാഗം
1. ആദിത്യ എസ്
2. അമീൻ അക്ബർ ടി.ഏ.
3. ഗൗരീശങ്കർ ജയരാജ്
4. അഹാസ് ഈ. യു.
ഗേൾസ് വിഭാഗം
1. ആതിര ഏ.ജെ.
2. ശ്രീലക്ഷ്മി പി.
3. ദേവനന്ദ ടി.ആർ.
4. കാശ്മീര ഏ.ഏ.
സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഈ 8 പേർ തൃശൂർ ജില്ലയെ പ്രതിനിധാനം ചെയ്യും.
സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ബിന്നി ഇമ്മട്ടി വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം മഹേഷ് കെ.എൽ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി അഖിൽ അനിരുദ്ധ് എന്നിവർ ചെസ്സ് താരങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. സംസ്ഥാന ചെസ്സ് ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ജോ പറപ്പിള്ളി, അംഗം പ്രീത കെ.എസ്, എൻ ആർ അനിൽകുമാർ എന്നിവർ സംസാരിച്ചു.

You may also like this video

YouTube video player

TOP NEWS

March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.