30 December 2025, Tuesday

Related news

December 29, 2025
December 29, 2025
December 29, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025

അണ്ടര്‍ 19 വനിതാ ലോകകപ്പ്: ഇന്ത്യ ഫൈനലില്‍

Janayugom Webdesk
കേപ്ടൗണ്‍
January 28, 2023 9:15 am

ഐസിസി അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. എട്ട് വിക്കറ്റിന്റെ ആധികാരിക ജയത്തോടെയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ന്യൂസിലാന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 14.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ഇന്ത്യക്കായി ഓപ്പണർ ശ്വേത സെഹ്‍റാവത്ത് അർധ സെഞ്ചുറിയുമായി പുറത്താകാതെനിന്നു. 45 പന്തുകൾ നേരിട്ട താരം 61 റൺസെടുത്തു. ക്യാപ്റ്റൻ ഷെഫാലി വർമയ്ക്കു തിളങ്ങാൻ സാധിച്ചില്ല. ഒൻപതു പന്തിൽ പത്ത് റൺസ് മാത്രമാണ് ഇന്ത്യൻ ക്യാപ്റ്റന് നേടാനായത്. സൗമ്യ തിവാരി 22 റൺസെടുത്തു പുറത്തായി.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ന്യൂസിലാന്‍ഡിന് 35 റണ്‍സെടുത്ത ജോര്‍ജിയ പ്ലിമ്മറുടെ ഇന്നിങ്സാണ് ആശ്വാസമായത്. തുടക്കത്തിലെ കിവീസിന് തിരിച്ചടിയേറ്റു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ അന്ന ബ്രൗണിങ്ങിനെ(1) നഷ്ടമായി. മന്നത് കശ്യപിനായിരുന്നു വിക്കറ്റ്. മൂന്നാം ഓവറില്‍ മറ്റൊരു ഓപ്പണറായ എമ്മ മക്ലോയ്ഡും(2) മടങ്ങിയതോടെ ന്യൂസിലാന്‍ഡ് 5–2ലേക്ക് വീണു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ജോര്‍ജിയ പ്ലിമ്മറും ഇസബെല്ല ഗേസും ഒത്തുചേര്‍ന്നതോടെ കിവീസ് സ്കോര്‍ ബോര്‍ഡിന് ചലിച്ചുതുടങ്ങി. ഇന്ത്യക്കായി പർഷവി ചോപ്ര മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ടിറ്റസ് സാധു, മന്നത് കശ്യപ്, ഷഫാലി വർമ, അർച്ചന ദേവി എന്നിവർ ഓരോ വിക്കറ്റുവീതവും സ്വന്തമാക്കി. 

Eng­lish Sum­ma­ry: under 19 Wom­en’s World Cup: India in finals
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.