19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 11, 2024
November 11, 2024
November 7, 2024
September 29, 2024
September 11, 2024
September 10, 2024
September 10, 2024
September 9, 2024
September 2, 2024

ഇന്ത്യയിലെ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ അനീതി തൊഴിലില്ലായ്മ:രാഹുല്‍ ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
January 19, 2024 10:36 am

ഇന്ത്യയില്‍ ഏത് പ്രദേശത്ത് പോയാലും എത്ര തൊഴില്‍ രഹിതര്‍ ഉണ്ടെന്ന് ചോദിച്ചാല്‍ ആയിരക്കണക്കിന് ആളുകള്‍ കൈപൊക്കുമെന്ന് രാഹുല്‍ഗാന്ധിവളരെ ഗുരുതരമായ ഈ വിഷയം പ്രധാനമന്ത്രി പ്രൊപഗണ്ടയുടെ മൂടുപടം കൊണ്ട് മറച്ചുപിടിക്കുകയാണെന്നും അസമിൽ ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ ഏത് കോണിൽ പോയി ചോദിച്ചാലും നിങ്ങൾക്ക് തൊഴിലില്ലായ്മ കാണാം.

രണ്ടോ മൂന്നോ ആളുകൾക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ എയർപോർട്ടുകളും തുറമുഖങ്ങളും കൃഷിയും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം ഇന്ന് അദാനിയുടെ കൈയിലാണ്.ഇവിടെ അസമിലെ മുഖ്യമന്ത്രിയും എല്ലാം തന്റെ കൈയിലാക്കിയിരിക്കുന്നു, രാഹുൽ ഗാന്ധി പറഞ്ഞു.

തങ്ങൾ അധികാരത്തിൽ വന്നാൽ ആദ്യം തന്നെ ഒഴിഞ്ഞു കിടക്കുന്ന സർക്കാർ തസ്തികകളിൽ നിയമനം നടത്തുമെന്നും ചെറുകിട വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്ന നയങ്ങളിലൂടെ രാജ്യത്ത് തൊഴിലുകൾ സൃഷ്ടിക്കുന്നതിന് മുൻതൂക്കം നൽകുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയിൽ പ്രത്യശാസ്ത്രങ്ങൾ തമ്മിലുള്ള യുദ്ധം നടക്കുകയാണെന്നും ആർഎസ്എസും ബിജെപിയും എല്ലാ വ്യത്യസ്തമായ സംസ്കാരങ്ങളെയും ആക്രമിക്കുകയാണെന്നും കഴിഞ്ഞ ദിവസം നാഗാലാൻഡിൽ വെച്ച് അദ്ദേഹം പറഞ്ഞിരുന്നു

Eng­lish Summmary:
Unem­ploy­ment is the biggest injus­tice fac­ing the youth of India: Rahul Gandhi

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.