18 January 2026, Sunday

Related news

January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 5, 2026

അമ്പലപ്പുഴ തീരത്ത് അപ്രതീക്ഷിത കടലാക്രമണം

Janayugom Webdesk
അമ്പലപ്പുഴ
January 17, 2025 7:22 pm

തീരത്ത് അപ്രതീക്ഷിത കടലാക്രമണം. നിർമാണമാരംഭിച്ച തീരദേശ റോഡ് മണ്ണിനടിയിലായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വളഞ്ഞ വഴിയിലാണ് കടലാക്രമണം ശക്തമായത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷം മുതൽ കടലാക്രമണം ആരംഭിച്ചിരുന്നു. രാത്രിയോടെ വേലിയേറ്റത്തെത്തുടർന്ന് കടലാക്രമണം ശക്തമായി.10 മീറ്ററോളം കരയിലേക്ക് തിരമാല ആഞ്ഞടിച്ചതോടെ ഫിഷറീസ് വകുപ്പിന്റെ മേൽനോട്ടത്തിൽ നിർമാണം നടക്കുന്ന തീരദേശ റോഡിന്റെ കുറേ ഭാഗം മണലടിഞ്ഞ് കയറി. 

പ്രദേശത്ത് പുലിമുട്ടോടു കൂടിയ കടൽഭിത്തിയില്ലാത്തതാണ് ഈ ഭാഗത്ത് കടലാക്രമണം മൂലം നാശനഷ്ടങ്ങളും ദുരിതങ്ങളും തുടർക്കഥയാകുന്നത്.ടെട്രാപോഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ ശാസ്ത്രീയമായി സ്ഥാപിക്കാത്തതിനാൽ ടെട്രാ പോഡുകൾക്ക് മുകളിലൂടെ തിരമാല ആഞ്ഞടിച്ച് കരയിലേക്ക് കയറുകയാണ്.കഴിഞ്ഞ കുറേ കാലമായി തുടരുന്ന കടലാക്രമണം മൂലം നിരവധി വീടുകളും ചെമ്മീൻപീലിംഗ് ഷെഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും തകർന്നിരുന്നു. ഇപ്പോഴും തീരത്തോട് ചേർന്നുള്ള അനേകം വീടുകൾ തകർച്ചാഭീഷണി നേരിടുകയാണ്. ഇവ തകരാതിരിക്കാൻ അടിയന്തിരമായി പുലിമുട്ടോടു കൂടിയ കടൽഭിത്തി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.