17 December 2025, Wednesday

Related news

December 6, 2025
December 1, 2025
November 30, 2025
October 14, 2025
October 11, 2025
September 24, 2025
September 23, 2025
August 24, 2025
August 4, 2025
July 24, 2025

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി; കപ്പലിൽ നിന്നും കാണാതായ ആളിന്റേതെന്ന് സൂചന

Janayugom Webdesk
ആലപ്പുഴ
June 17, 2025 10:05 am

ആലപ്പുഴയിലെ അര്‍ത്തുങ്കല്‍ ഹാർബറിന് സമീപം തീരത്ത് അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ ആളിന്റെ മൃതദേഹം ആണെന്നാണ് സൂചന. തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് മൃതദേഹം. കോഴിക്കോട് തീരത്ത് നിന്ന് ഏകദേശം 70 നോട്ടിക്കൽ മൈൽ അകലെ, കണ്ടെയ്നർ സ്ഫോടനത്തെ തുടർന്ന് തീപിടിച്ച സിംഗപ്പൂർ പതാകയേന്തിയ ചരക്ക് കപ്പലായ വാൻ ഹായ് 503 ജൂൺ 9 ആണ് അപകടത്തിൽപെട്ടത്. രക്ഷാപ്രവർത്തകരുടെ അഞ്ചംഗ സംഘവും ഒരു ഡൈവറും അടങ്ങിയ സംഘം കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്ററിലൂടെ കപ്പിലിൽ പ്രവേശിച്ചത്. കപ്പലിന്റെ മുന്‍ഭാഗത്തുള്ള വലിയ കൊളുത്തില്‍ വടം കെട്ടി വാട്ടര്‍ ലില്ലി എന്ന ടഗ് ബോട്ടുമായി ബന്ധിപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.