ഏകീകൃത സിവിൽ കോഡുമായി മുന്നോട്ടുപോകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും രാജ്യത്തിന്റെ വൈവിധ്യങ്ങളെ തകർക്കുന്ന നയം സ്വീകരിക്കുന്ന ബിജെപിയുടെ മരണമൊഴി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുഴങ്ങുമെന്നും മുസ്ലിം ലീഗ് നാഷണൽ സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു.
നിയമം ഇന്ത്യയുടെ വൈവിധ്യമാർന്ന വിശ്വാസ, ജീവിത രീതിയെ ബാധിക്കുമെന്നും രാജ്യത്തെ ജനങ്ങൾ തമ്മിൽ ഭിന്നിപ്പുണ്ടാക്കാനിടയാക്കുമെന്നും നേതാക്കൾ പറഞ്ഞു. ഇത്തരമൊരു നിയമം ഇന്ത്യയിൽ സാധ്യമല്ല. നിയമം പാസായാൽ മുസ്ലിങ്ങളെ മാത്രമല്ല മറ്റുന്യൂനപക്ഷ വിഭാഗങ്ങളെയും ബാധിക്കും. പ്രധാനമന്ത്രി ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളും ഏകീകൃത സിവിൽ കോഡിനെ എതിർക്കും. രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി.
ദേശീയ പ്രസിഡന്റ് പ്രൊഫ. കെ എം ഖാദർ മൊയ്തീൻ, ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി, ഡൽഹി, ബംഗാൾ, ഝാർഖണ്ഡ്, അസാം, ബിഹാർ, തെലുങ്കാന, കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഭാരവാഹികൾ പങ്കെടുത്തു.
English Summary: Unified Civil Code Election Strategy: Muslim League
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.