22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 19, 2024
December 17, 2024
December 17, 2024
December 11, 2024
December 6, 2024
December 5, 2024
December 5, 2024
December 4, 2024
December 4, 2024

ക്ഷണിക്കാതെ എത്തിയ അതിഥികള്‍; വിരുന്ന് ഉപേക്ഷിച്ച് വരനും വധുവും ബൈക്കില്‍ രക്ഷപ്പെട്ടു

Janayugom Webdesk
കൊല്‍ക്കത്ത
July 19, 2023 7:36 pm

ക്ഷണിക്കാതെ എത്തിയ അതിഥികളെ കണ്ട് ഇറങ്ങി ഓടേണ്ട അവസ്ഥ വന്നിട്ടുണ്ടോ? എങ്കില്‍ പശ്ചിമ ബംഗാളിലെ ജാർഗ്രാം ഗ്രാമത്തില്‍ ക്ഷണിക്കാതെ എത്തിയ അതിഥികളെ കണ്ട് ഭയന്ന് ഓടിയിരിക്കുകയാണ് വധുവരാന്മാരും ബന്ധുക്കള്‍ക്കും.
ഞായറാഴ്ച വൈകീട്ട് ജാർഗ്രാമിലെ ജോവൽഭംഗ ഗ്രാമത്തിലാണ് സംഭവം. തൻമോയ് സിംഗിന്റെയും മാമ്പി സിംഹയുടെയും വിവാഹ സല്‍ക്കാരമായിരുന്നു. അതിഥികള്‍ക്ക് വിഭവസമൃദ്ധമായി ആട്ടിറച്ചിയും സൂപ്പും ഉരുളക്കിഴങ്ങ് കറിയും ഒരുക്കിയ ഭക്ഷണശാലയിലേക്കാണ് ആനക്കൂട്ടം അലറിയെത്തിയത്. 

ഭക്ഷണത്തിന്റെ മണം പിടിച്ചാണ് കാട്ടാനക്കൂട്ടം സല്‍ക്കാരത്തിനെത്തിയത്. ആനക്കൂട്ടത്തെ കണ്ടതോടെ സ്ഥലത്ത് നിന്ന് വധുവിനെയും വരനെയും മോട്ടോർ ബൈക്കിൽ കയറ്റിവിടേണ്ടി വന്നു. ഭക്ഷണത്തിന്റെ മണം പിടിച്ചെത്തുന്ന ആനക്കൂട്ടങ്ങള്‍ വീടുകള്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെ ഗ്രാമത്തിലെ പല വിവാഹ സല്‍ക്കാരങ്ങളും മാറ്റിവയ്ക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പോലും മാറ്റിവച്ചിരിക്കുകയാണ്. ഗ്രാമത്തില്‍ ആനകളെ ഭയന്ന് വിവാഹ സല്‍ക്കാരത്തിനെത്താന്‍ ആളുകള്‍ മടിക്കുകയാണെന്നാണ് വിവരം. നൂറിലധികം ആനകളാണ് ജാർഗ്രാമിലെ വിവിധ വനപ്രദേശങ്ങളിലൂടെ അലഞ്ഞുതിരിയുന്നത്. 

Eng­lish Summary:uninvited guests; The bride and groom left the par­ty on bikes
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.