21 February 2026, Saturday

Related news

February 11, 2026
February 8, 2026
February 1, 2026
February 1, 2026
January 29, 2026
January 29, 2026
January 28, 2026
January 1, 2026
December 25, 2025
December 16, 2025

കേന്ദ്ര ബജറ്റ് നിരാശാജനകം; സന്തോഷ് കുമാര്‍ എംപി

Janayugom Webdesk
കാസര്‍കോട്
February 1, 2026 2:34 pm

കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് സന്തോഷ് കുമാര്‍ എംപി. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും രാജിവച്ച് കടലാമ നിരീക്ഷണത്തിന് പോകുന്നതാണ് നല്ലത്. ബജറ്റില്‍ കേന്ദ്രം കേരളത്തോട് കൊടിയ അവഗണനയാണ് കാട്ടിയത്. കേരളത്തിന്റെ ദീര്‍ഘകാലമായ ആവശ്യങ്ങളൊന്നും ഇക്കുറിയും പ്രഖ്യാപിച്ചിട്ടില്ല. സംഭവം സംബന്ധിച്ച് സംസ്ഥാന ബിജെപി നിലപാട് വ്യക്തമാക്കണമെന്നും സന്തോഷ് കുമാര്‍ പറഞ്ഞു. രാജ്യത്ത് ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചപ്പോഴും സംസ്ഥാനത്തെ അവഗണിച്ചു. ഒരു സംസ്ഥാനത്തെ മുഴുവന്‍ നാണം കെടുത്തുന്ന പ്രവൃത്തിയാണിത്. ഇതുകൊണ്ടൊന്നും കേരളം തളരില്ല. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും സന്തോഷ് കുമാര്‍ എംപി കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.