5 October 2024, Saturday
KSFE Galaxy Chits Banner 2

Related news

September 20, 2024
July 27, 2024
July 23, 2024
July 22, 2024
July 6, 2024
February 1, 2024
February 1, 2024
February 1, 2024
February 1, 2024
February 1, 2024

കേന്ദ്ര ബജറ്റ് 23 ന്

Janayugom Webdesk
ന്യൂഡല്‍ഹി
July 6, 2024 10:07 pm

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം 22ന് തുടങ്ങും. ഓഗസ്റ്റ് 12 വരെയായിരിക്കും സമ്മേളനം. 23 കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക സര്‍വേ ജൂലൈ 22ന് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവയ്ക്കുമെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. 

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു. ഏഴാം ബജറ്റ് അവതരിപ്പിക്കുന്നതോടെ ഏറ്റവും കൂടുതല്‍ ബജറ്റവതരണം നടത്തിയ മൊറാര്‍ജി ദേശായിയുടെ പേരിലുള്ള റെക്കോഡ് നിർമ്മലാ സീതാരാമൻ മറികടക്കും. 

മോഡി സര്‍ക്കാര്‍ മൂന്നാമതും അധികാരമേറ്റതിന് പിന്നാലെയുള്ള ആദ്യബജറ്റില്‍ ഉപഭോക്തൃ ചെലവ് ഉത്തേജിപ്പിക്കാനുള്ള നിര്‍ദേശങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍. സാധാരണക്കാര്‍ക്കും തൊഴിലന്വേഷകരായ യുവാക്കള്‍ക്കുമായി ഇടക്കാല ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ജിഎസ്ടിയില്‍ നികുതി നിരക്കുകളും സേവന ഇളവുകളും പരിഷ്‌കരിക്കുന്നതിന് നിരവധി ശുപാര്‍ശകള്‍ വിദഗ്ധര്‍ ധനമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.

Eng­lish Summary:Union Bud­get on 23
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.