18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 10, 2024
November 25, 2024
October 7, 2024
October 4, 2024
September 28, 2024
September 26, 2024
September 23, 2024
July 25, 2024
July 23, 2024
July 23, 2024

കേന്ദ്ര ബജറ്റ് അവതരണംഇന്ന്: വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവുണ്ടാകുമെന്ന് സാമ്പത്തിക സര്‍വേ

Janayugom Webdesk
ന്യൂഡല്‍ഹി
July 23, 2024 9:40 am

മൂന്നാം നരേന്ദ്രമോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്സഭയില്‍ അവതിരിപ്പിക്കും. ബിജെപിക്ക് കേവല ഭൂരിപാക്ഷമില്ലാത്ത സാഹചര്യത്തിലാണ് എന്‍ഡിഎ സര്‍ക്കാരിന്‍റെ ബജറ്റ് അവതരണം. വളർച്ചനിരക്കിൽ വൻ ഇടിവുണ്ടാകുമെന്ന്‌ സാമ്പത്തിക സർവേ പ്രവചിക്കുന്ന സാഹചര്യത്തിൽ കരുതലോടെയാകും ധനമന്ത്രി ധനവിഭവങ്ങളുടെ വിഹിതം നിശ്ചയിക്കുക.

സർക്കാരിനെ നിലനിർത്തുന്നതിൽ നിർണായകമായ ജെഡിയുവിന്റെയും ടിഡിപിയുടെയും സാമ്പത്തികാവശ്യങ്ങളോട്‌ ധനമന്ത്രിക്ക്‌ പുറംതിരിയാനാകില്ല.രാജ്യത്തിന്റെ ധനക്കമ്മി ഇപ്പോഴും 5.6 ശതമാനമെന്ന ഉയർന്ന തോതിലാണ്. അതുകൊണ്ടു തന്നെ ഘടകകക്ഷികളുടെ സമ്മർദത്തിന്‌ പരിധിക്കപ്പുറം വഴങ്ങിയാൽ ബജറ്റ്‌ താളംതെറ്റും.

ചില സംസ്ഥാനങ്ങൾക്ക് വൻതോതിൽ വിഭവങ്ങൾ അനുവദിക്കുന്നത്‌ മറ്റ്‌ സംസ്ഥാനങ്ങളുടെയും പ്രതിപക്ഷ പാർടികളുടെയും വലിയ എതിർപ്പിനും വഴിവയ്‌ക്കും. ധനമന്ത്രിയെന്ന നിലയിൽ നിർമല സീതാരാമന്റെ ഏഴാം ബജറ്റവതരണമാണ്‌ ചൊവ്വാഴ്‌ചത്തേത്‌. ആറ്‌ ബജറ്റ്‌ അവതരിപ്പിച്ച മൊറാർജി ദേശായിയുടെ റെക്കോഡാണ്‌ നിർമല മറികടക്കുന്നത്. വരുമാന നികുതി അടയ്‌ക്കുന്നതിനുള്ള കുറഞ്ഞ പരിധി നിലവിലെ മൂന്ന്‌ ലക്ഷത്തിൽനിന്ന്‌ നാല്‌ ലക്ഷമാക്കി ഉയർത്തുമെന്നും ശമ്പളക്കാർക്കുള്ള നികുതിയിളവ്‌ ഒരു ലക്ഷമാക്കി ഉയർത്തുമെന്നും റിപ്പോർട്ടുണ്ട്‌.

Eng­lish Summary:
Union bud­get pre­sen­ta­tion today: Eco­nom­ic sur­vey pre­dicts huge drop in growth rate

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.