22 January 2026, Thursday

Related news

September 15, 2025
May 10, 2025
March 29, 2025
December 25, 2024
September 7, 2024
April 20, 2023
January 17, 2023

ആശാവര്‍ക്കര്‍മാരുടെ വേതനം വര്‍ദ്ധിപ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ പി നദ്ദ

Janayugom Webdesk
ന്യൂഡല്‍ഹി
March 29, 2025 11:01 am

ആശാവര്‍ക്കര്‍മാരുടെ വേതനം സമീപകാലത്തൊന്നും വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെപി നദ്ദ. ലോക്‌സഭയിൽ സമാജ്‌വാദി പാർടി അംഗം ധർമേന്ദ്രയാദവിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ്‌ ജെ പി നദ്ദ മുൻ നിലപാട്‌ ആവർത്തിച്ചത്‌. ആയുഷ്‌മാൻ ഭാരത്‌ പദ്ധതിയിൽ ആശാവർക്കർമാരെയും അംഗൻവാടി വർക്കർമാരെയും ഹെൽപ്പേഴ്‌സിനേയും കുടുംബങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്‌. 

പ്രധാനമന്ത്രി ജീവൻഭീമായോജനയിലും അംഗങ്ങളാക്കിയിട്ടുണ്ട്‌. ഇതിലൂടെ അവരുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്‌. അവർക്കുള്ള സ്‌റ്റൈപ്പൻഡുകളിൽ എൻഎച്ച്‌എം മിഷൻ സ്‌റ്റിയറിങ്ങ്‌ ഗ്രൂപ്പ്‌ കാലാകാലങ്ങളിൽ വർദ്ധനവ്‌ വരുത്തിയിട്ടുണ്ട്‌. ഈ നടപടി ഭാവിയിലും തുടരും നദ്ദ പറഞ്ഞു.നേരത്തെ, ആശാവർക്കർമാരുടെ വേതനം വർദ്ധിപ്പിക്കുന്ന കാര്യം ഞങ്ങളുടെ പരിഗണനയിലുണ്ടെന്ന്‌ ജെ പി നദ്ദ രാജ്യസഭയിൽ പറഞ്ഞിരുന്നു.

ഇതിനുപിന്നാലെ, ആശാവർക്കർമാരുടെ വേതനം ഉടൻ വർദ്ധിപ്പിക്കുമെന്ന്‌ കേന്ദ്രസർക്കാർ ഉറപ്പ്‌ നൽകിയതായി കേരളത്തിലെ ചില മാധ്യമങ്ങൾ വാർത്ത നൽകി. എന്നാൽ, ഇതിന്‌ ശേഷം വേതനം അടുത്തകാലത്തൊന്നും വർദ്ധിപ്പിക്കില്ലെന്ന നിലപാടാണ്‌ ആരോഗ്യമന്ത്രി പാർലമെന്റിൽ സ്വീകരിച്ചിട്ടുള്ളത്‌. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.