18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 15, 2024
April 1, 2024
March 28, 2024
March 24, 2024
March 20, 2024
February 23, 2024
February 21, 2024
February 9, 2024
February 6, 2024
January 3, 2024

ഗുസ്തിതാരങ്ങളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 7, 2023 10:59 am

ഗുസ്തി താരങ്ങളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് കായിക മന്ത്രി അനുരാഗ് താക്കൂര്‍.ചര്‍ച്ചക്കായി താരങ്ങളെ ക്ഷണിക്കുന്നതായും താക്കൂര്‍ ട്വീറ്റ് ചെയ്തു. ഗൂസ്തി താരങ്ങളുമായി അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്, ഒരിക്കല്‍ കൂടി താരങ്ങളെ ചര്‍ച്ചക്കായി ക്ഷണിക്കുന്നു അദ്ദേഹം ട്വീറ്റ് ചെയ്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുസ്തി താരങ്ങളുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ചര്‍ച്ചക്ക് തയ്യാറാണെന്ന് താക്കൂര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ പ്രതികരണത്തില്‍ സംതൃപ്തരല്ലെന്നും സമരം തുടരുമെന്നും കഴിഞ്ഞ ദിവസം താരങ്ങള്‍ അറിയിച്ചിരുന്നു.സര്‍ക്കാര്‍ ബ്രിജ് ഭൂഷണെ സംരക്ഷിക്കില്ലെന്നും സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് നീതി ലഭ്യമാക്കുമെന്നും അനുരാഗ് താക്കൂര്‍ താരങ്ങള്‍ക്ക് നേരത്തെ ഉറപ്പ് നല്‍കിയിരുന്നു.

ബ്രിജ് ഭൂഷന്റെ അറസ്റ്റിനെ കുറിച്ചുള്ള താരങ്ങളുടെ ചോദ്യത്തിന് തങ്ങള്‍ ആരെയും സംരക്ഷിക്കില്ലെന്നും ശരിയായ അന്വേഷണം വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം അറിയിച്ചിരുന്നു.ഞങ്ങള്‍ ആരെയും സംരക്ഷിക്കുന്നില്ല. സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നുമില്ല. സര്‍ക്കാരിന് ശരിയായ അന്വേഷണം വേണമെന്നാണ് ഉള്ളത്. 

അതില്‍ നിന്നും ഞങ്ങള്‍ പിറകോട്ട് പോകില്ല, താരങ്ങള്‍ക്ക് നീതി ലഭിക്കണം. അവര്‍ ഇന്ത്യയുടെ പെണ്‍മക്കളാണ് അദ്ദേഹം പറഞ്ഞു.അന്വേഷണം നടക്കുകയാണെന്നും താരങ്ങളുടെയും ബ്രിജ് ഭൂഷണിന്റെയും മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണ ആയില്ലെന്നും സമരം തുടരുമെന്നും ഗുസ്തി താരം ബജ്റംഗ് പൂനിയ ഇന്നലെ പറഞ്ഞിരുന്നു.

Eng­lish Summary:
Union Min­is­ter Anurag Thakur said that the cen­tral gov­ern­ment is ready to hold talks with the wrestlers

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.