വഖഫ് ഭേദഗതിയിലൂടെ മാത്രം മുനമ്പത്ത് നീതി ലഭിക്കില്ലെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ഭേദഗതി ബിൽ നിയമമാക്കിയതിൽ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കാൻ മുനമ്പത്ത് ഇന്ന് നടക്കുന്ന നന്ദി മോഡി ബഹുജനകൂട്ടായ്മയിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു മന്ത്രി.
മുനമ്പത്തെ ജങ്ങൾക്ക് നീതി ലഭിക്കാൻ വഖഫ് ഭേദഗതി മാത്രം പോരെന്നും സുപ്രീം കോടതിയിൽ നിയമ പോരാട്ടം തുടരണമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം ജനതക്ക് നീതി ലഭിക്കാൻ നിയമ ഭേദഗതി കോടതിയിൽ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ ഈ നിയമത്തെക്കുറിച്ച് ഇതുവരെ പറഞ്ഞ എല്ലാ വാദങ്ങളിൽ നിന്നും ഒറ്റയടിക്ക് പിന്നോട്ടുപോകുന്ന നിലപാടാണ് കിരൺ റിജിജു ഇപ്പോൾ പറഞ്ഞത്.മുനമ്പം ജനതക്ക് നീതി ലഭിക്കാൻ വഖഫ് ഭേദഗതി കാരണമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വരെ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.