
കര്‍ണാടക നിയമസഭയിലെ 55 കോണ്‍ഗ്രസ് എംഎല്‍എമാരെ തങ്ങളുടെ പക്ഷത്തേക്ക് എത്തിച്ച് സിദ്ധരാമയ്യ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി ശ്രമം നടത്തുന്നതായുളള വാര്‍ത്തകര്‍ തെറ്റാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രഹളാദ് ജോഷി അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായാണ് കേന്ദ്ര ഏജന്‍സികളുടെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെയുള്ള അന്വേഷണങ്ങളെ കാണേണ്ടെന്നും പ്രഹളാദ് ജോഷി പറഞ്ഞു.
മുഖ്യമന്ത്രി സിദ്ധരാമയ്യയും, ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറും തങ്ങളുടെ പക്ഷത്ത് എംഎല്‍എ മാരെ നിര്‍ത്താനായി സാമ്പത്തീകം ഉള്‍പ്പെടുയുള്ള വന്‍ വാഗ്നാദങ്ങളിലാണ് അവരാണ് യഥാര്‍ത്ഥത്തില്‍ കുതിരകച്ചവടത്തിന് ഏര്‍പ്പെട്ടിരിക്കുന്നതെന്നും പ്രഹളാദ് ജോഷി പറഞ്ഞു. കോണ്‍ഗ്രസ് ഹൈക്കമാന്റിന് കര്‍ണാടകത്തിലെ കോണ്‍ഗ്രസിലുള്ള നിയന്ത്രണം നഷ്ടമായതായും അദ്ദേഹം പറഞ്ഞു.സംസ്ഥാന കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം അത്രയ്ക്ക് രൂക്ഷമാണ് ജോഷി പറഞ്ഞു. കോണ്‍ഗ്രസിന്റെ 55 ജനപ്രതിനിധികളെ കൂറുമാറ്റി തങ്ങളുടെ പക്ഷത്ത് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബിജെപിയെന്ന് ഹുന്‍ഗുണ്ടിയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം വിജയാനന്ദ് കാശപ്പണവറിന്റെ പ്രസ്ഥാവനയ്ക്ക് മറുപടിയായിട്ടാണ് പ്രഹ്ളാദ് ജോഷി രംഗത്തു വന്നത്,
ഇഡി, സിബിഐ റെയ്ഡുകള്‍ നടത്തുമെന്ന് ഭീഷിണിപ്പെടുത്തിയാണ് ബിജെപി എംഎല്‍എ മാരെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് അംഗം ആരോപിച്ചിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ വീടുകള്‍ സന്ദര്‍ശിച്ച് ഇത്തരം ഭീഷണികള്‍ നത്തിയതായും ബിജെപി ഉയര്‍ത്തുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും കശപ്പണവര്‍ പറഞ്ഞു.കശപ്പണവറിന് ഇഡി പരിശോധന നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് ചോദ്യം ചെയ്തുകൊണ്ട് ജോഷി തിരിച്ചടിച്ചടിച്ചത്. നിയമപരമായ നടപടികൾ മാത്രമാണിതെന്നും രാഷ്ട്രീയ പ്രേരിതമല്ലെന്നും തത്വാധിഷ്ഠിതമാണെന്നും ജോഷി പറഞ്ഞു.
തനിക്കും, ബിജെപിക്കും എതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസിലും ഭരണത്തിലുമുള്ള ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധതിരിച്ചുവിടാനള്ള പ്രവണതയുടെ ഭാഗമായിട്ടുവേണം കാണേണ്ടെതെന്നും ജോഷി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സ്ഥാനത്തെചൊല്ലി ഡി കെയും, സിദ്ധരാമ്മയ്യയും വന്‍ തര്‍ക്കത്തിലാണ് അതിനായി ഇരു ഗ്രൂപ്പിലും കൊമ്പുകോര്‍ക്കലും ശക്തമാണ് , അഞ്ച് വര്‍ഷവും താന്‍ മുഖ്യമന്ത്രിയായി തന്നെ ഇരിക്കുമെന്ന നിലാപാടിലാണ് സിദ്ധരാമ്മയ്യ. എന്നാല്‍ സമ്മതിക്കില്ലെന്ന ശക്തമായ നിലപാടിലാണ് ഡി കെ വിഭാഗം, ആദ്യമേ ഇക്കാര്യത്തില്‍ പാക്കേജ് ഉണ്ടായിരുന്നതായും അവര്‍ വാദിക്കുന്നു. ഈ പശ്ചാത്തലത്തിൽ, ജോഷിയുടെ ആരോപണങ്ങൾ കോണ്‍ഗ്രസിലെ ആഭ്യന്തര അസ്ഥിരതയാണ് സൂചിപ്പിക്കുന്നത്.
തങ്ങളുടെ ആധിപത്യത്തിനായി ബിജെപി ഇട്ടിരിക്കുന്ന പേരാണ് ഓപ്പറേഷന്‍ കമല 2026‑ലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ തന്ത്രപരമായ നീക്കങ്ങളാണ് കാണാന്‍ കഴിയേണ്ടത് . കോൺഗ്രസിന്റെ ആന്തരിക ദുർബലതയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിലൂടെ, രാഷ്ട്രീയ അസ്ഥിരതയെക്കുറിച്ച് ആശങ്കയുള്ള വോട്ടർമാർക്കിടയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുകയെന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്.
സര്‍ക്കാരിന്റെ വിസന നേട്ടങ്ങളായ അന്നഭാഗ്യ ഭക്ഷ്യ പദ്ധതി, പൊതു ഗതാഗത പരിഷ്കാരങ്ങള്‍, ഭവനപദ്ധതികള്‍ എന്നീ മേഖലകളിലെ നേട്ടങ്ങളിലാണ് കോണ്‍ഗ്രസ് ശ്രദ്ധിക്കുന്നത്എന്നാല്‍ കോൺഗ്രസിനുള്ളിലെ അധികാരത്തിനായുള്ള പരസ്പരം പോരാട്ടങ്ങളും, നിരന്തരമായി അന്വേഷണങ്ങള്‍ നേരിടുക, അതിന്‍മേലുള്ള വന്‍ വിവാദങ്ങളും ഏറെ ചര്‍ച്ചയാകുകയാണ്, വാൽമീകി വികസന കോർപ്പറേഷൻ അഴിമതി ഫണ്ട് വകമാറ്റൽ ആരോപണങ്ങൾ ഉന്നയിച്ചു, ഇത് മുതിർന്ന മന്ത്രിമാരുടെ രാജിക്കു വരെ കാരണമായി ക്രമക്കേടുകളെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നുവെന്ന് ജോഷി ആരോപിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.