കെഎസ്ആര്‍ടിസി ബസ് ഇടിച്ച് തൃശൂരില്‍ ശക്തൻ തമ്പുരാൻ പ്രതിമ തകര്‍ന്ന സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന അപലപനീയമെന്ന് സിപിഐ. ശക്തന്‍ തമ്പുരാന്‍ പ്രതിമ നവീകരിച്ച് നിര്‍മിച്ച് അവിടെത്തന്നെ സ്ഥാപിക്കാന്‍ കെഎസ്ആര്‍ടിസി തന്നെതീരുമാനിച്ച് വ്യക്തത വരുത്തിയതാണ്. ഇക്കാര്യം ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ കെ.രാജനും വ്യക്തമാക്കിയിരുന്നുവെന്ന് സിപിഐ തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം പറഞ്ഞു.
പ്രതിമ നിര്‍മാണം പൂര്‍ത്തിയായി സ്ഥാപിക്കാന്‍ പോകുന്ന സമയത്ത് 14 ദിവസത്തിനകം പ്രതിമ സ്ഥാപിച്ചില്ലെങ്കില്‍ താന്‍ പ്രതിമ സ്ഥാപിക്കും എന്നുള്ള പ്രകോപനപരമായ പ്രസ്താവന ഒരു കേന്ദ്ര മന്ത്രിക്കും ജനപ്രധിനിധിക്കും ചേര്‍ന്നതല്ലെന്നും, അപഹാസ്യമാണെന്നും, സിനിമാ നടനില്‍ നിന്നും ജനപ്രതിനിധിയിലേക്ക് മാറാന്‍ അദ്ദേഹം തയ്യാറാകണം എന്നും സിപിഐ തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.