21 January 2026, Wednesday

Related news

January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

‘തനത് ഇന്ത്യന്‍ വിഭവങ്ങള്‍ ഇനി ആംസ്റ്റർഡാമിലും’; റെസ്റ്റോറന്റ് ആരംഭിച്ച് സുരേഷ് റെയ്‌ന

Janayugom Webdesk
ആംസ്റ്റർഡാം
June 24, 2023 2:52 pm

ആംസ്റ്റർഡാമില്‍ റസ്റ്റോറന്റ് തുറന്ന് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന.തനത് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ യൂറോപ്യന്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനാണ് പുതിയ റസ്റ്റോറന്‍റ് തുറന്നിരിക്കുന്നത്. റെയ്‌ന പൊതുവെ ഒരു ഭക്ഷണ പ്രിയനാണ്.‘റെയ്ന, കലിനറി ട്രഷേഴ്സ് ഓഫ് ഇന്ത്യ’ എന്നാണ് റെസ്റ്റോറന്റിന്റെ പേര്. ഒട്ടുമിക്ക ഇന്ത്യന്‍ വിഭവങ്ങള്‍ എല്ലാം തന്നെ ഭക്ഷണശാലയില്‍ ലഭ്യമാണ്. റസ്റ്റോറന്‍റ് തുറന്ന വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

“ആംസ്റ്റർഡാമിൽ ഇന്ത്യൻ റെസ്റ്റോറന്റ് അവതരിപ്പിക്കുന്നതിൽ ഞാൻ തികച്ചും സന്തോഷവാനാണ്” എന്നാണ് ക്രിക്കറ്റ് താരം ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്. ഇന്ത്യയിലെ വൈവിധ്യമാർന്ന പാചകരീതി ഇനി ആംസ്റ്റർഡാമിലും ലഭിക്കും. ഉത്തരേന്ത്യയിലെ സമ്പന്നമായ സുഗന്ധവ്യഞ്ജനങ്ങൾ മുതൽ ദക്ഷിണേന്ത്യയിലെ സുഗന്ധമുള്ള കറികൾ വരെ ഇവിടെ ഉണ്ടാകുമെന്ന് അദ്ദേഹം കുറിച്ചു.

Eng­lish Summary:‘Unique Indi­an dish­es now avail­able in Ams­ter­dam’; Suresh Raina start­ed the restaurant

You may also like this video

Eng­lish Summary:
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.