23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 11, 2024
September 6, 2024
September 2, 2024
May 13, 2024
May 11, 2024
July 26, 2023
July 22, 2023
July 21, 2023
July 15, 2023
July 14, 2023

യൂണിറ്റ് സമ്മേളനം

Janayugom Webdesk
ആലപ്പുഴ
July 26, 2023 7:27 pm

സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റ് എംപ്ലോയീസ് ഫെഡറേഷൻ ആലപ്പുഴ യൂണിറ്റ് കൺവെൻഷൻ ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സി സുരേഷ് ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ അടിസ്ഥാനപരമായ വിഷയങ്ങളും പ്രൊമോഷൻ അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ട സ്പെഷ്യൽ റൂൾസ് പരിഷ്ക്കരിക്കണമെന്ന് യൂണിറ്റ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവിശ്യം ഉന്നയിച്ചു നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു. യൂണിറ്റ് പ്രസിഡന്റ് വി കെ സന്തോഷ് കുമാർ ആധ്യക്ഷത വഹിച്ചു. സി എം സുമേഷ് സ്വാഗതം പറഞ്ഞു.

ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ ടി മുജീബ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി എം അനിൽ കുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷഹീർ ഷറീഫ്, ഫെഡറേഷൻ നേതാക്കളായ സുനിൽ താമരശ്ശേരി, മണി, ബിനീഷ് ബാബു എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: State Water Trans­port Depart­ment Employ­ees Fed­er­a­tion Alap­puzha Unit Convention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.