
ഇറാന്റെ പരാമധികാരത്തിന് മേല്‍ ഇസ്രയേലും യുഎസും ചേര്‍ന്നു നടത്തുന്ന യുദ്ധത്തിനും ചൂഷണത്തിനുമെതിരെ ലോകരാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ഇറാന്, ഇസ്രയേല്‍, യുഎസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവന. നെതന്യാഹുവിന്റെ ക്രിമിനല്‍ സര്‍ക്കാരും അമേരിക്കന്‍ സാമ്രജ്യത്വവും ഇറാന് മേല്‍ നടത്തിയ കടന്നുകയറ്റം പൂര്‍ണതോതിലുള്ള യുദ്ധമായി മാറുകയും ഒരു പ്രദേശത്തെയും അവിടുത്തെ സാധാരണ ജനങ്ങളെയുള്‍പ്പെടെ ദുരന്തത്തിലേക്ക് വലിച്ചിഴച്ചിരിക്കുകയുമാണ്. ഇതെല്ലാം സാമ്രാജ്യത്വ താല്പര്യങ്ങളുടെ ഭാഗമാണ്.
ജനങ്ങളുടെ സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും അടിയറവ് വയ്പ്പിക്കുകയാണ് യുഎസ്, ഇസ്രയേല്‍ രാജ്യങ്ങളുടെ ലക്ഷ്യം. പശ്ചിമേഷ്യയിലും ലോകമാകെയും ആധിപത്യം സ്ഥാപിക്കാനും നിയന്ത്രിക്കാനുമുള്ള കുശാഗ്രബുദ്ധിയുടെ ഭാഗമാണ് അമേരിക്കയുടെ യുദ്ധതന്ത്രങ്ങള്‍. ലാറ്റിന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള മേഖലയില്‍ ഭരണമാറ്റം നടത്താനുള്ള ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ ജനങ്ങളുടെ പരമാധികാരത്തെയും അന്തസിനെയും ചവിട്ടി മെതിക്കുന്നതിനും അന്താരാഷ്ട്ര നിയമത്തിന്റെ മാനദണ്ഡങ്ങളെ ഇല്ലാതാക്കുന്നതുമാണെന്ന് ഇറാന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (ടിയുഡിഇഎച്ച്), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇസ്രയേല്‍ (സിപിഐ), യുഎസ് കമ്മ്യൂസ്റ്റി പാര്‍ട്ടി (സിപിയുഎസ്എ) എന്നിവരുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.